വിവാഹവുമായി ബന്ധപ്പെട്ട വമ്പൻ ട്വിസ്റ്റുകൾ നിരവധി നാം കണ്ടിട്ടും കേട്ടിട്ടും ഉണ്ട്. പലപ്പോഴും ഇതരത്തിലുള്ള പല സംഭവങ്ങളും സോഷ്യൽ മീഡിയയിൽ വൈറൽ ആകാറുണ്ട്. ജീവിതത്തിൽ ഒരിക്കൽ മാത്രം സംഭവിക്കുന്ന മനോഹര മുഹൂർത്തമായി ആണ് വിവാഹത്തെ കണക്കാക്കുന്നത്. എന്നാൽ വിവാഹം ഒന്നും രണ്ടും കഴിക്കുന്നവർ നമുക്കിടയിലുണ്ട്.
എങ്കിലും ഭൂരിഭാഗം പേരിലും ജീവിതത്തിലെ ഈ മനോഹര മുഹൂർത്തമാണ് ഇത്. എന്നാൽ തികച്ചും വ്യത്യസ്തമായ ഒരു സംഭവമാണ് ഇവിടെ കാണാൻ കഴിയുക. ഉത്തർപ്രദേശിലെ ഗോരക്പൂരിൽ നടന്ന വിചിത്ര വിവാഹ വാർത്തയാണ് പുറത്ത് വരുന്നത്. വിവാഹസമയത്ത് വരനും വധുവും വരണമാല്യം കൈമാറുന്ന സമയത്താണ് വധുവിന്റെ കാമുകൻ രംഗപ്രവേശനം ചെയ്യുന്നത്.
സംഭവത്തിന്റെ ദൃശ്യങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. ബന്ധുക്കളാൽ ചുറ്റപ്പെട്ട് വരനും വധുവും വേദിയിൽ നിൽക്കുകയാണ്. ചടങ്ങുകൾക്കുശേഷം വരൻ വധുവിന് വരണമാല്യം അണിയിക്കാനായി അടുത്തെത്തി. അപ്പോഴാണ് മുഖം എല്ലാം മൂടിയ ഒരാൾ വേദിയിലേക്ക് എത്തുന്നത്. ഇയാൾ വധുവിനെ ബലമായി പിടിച്ച് നെറ്റിയിൽ സിന്ദൂരം അണിയിച്ചു.
വധു ഇതിനെ തടുക്കുന്നു മുണ്ട്. പിന്നീട് അവിടെ നിന്ന ആളുകൾ അയാളെ കൈകാര്യം ചെയ്യുന്നതും ഈ വീഡിയോയിൽ കാണാം. പിന്നീട് വധുവിന്റെ വീട്ടുകാർ പോലീസിനെ ഉടൻ വിവരമറിയിച്ചു. പിറ്റേദിവസം ഉറപ്പിച്ച വരനും മായുള്ള വിവാഹം ചെയ്തു. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.