കൊച്ചു കുഞ്ഞിന്റെ അസാമാന്യ ഡാൻസ് കണ്ട് അമ്പരന്ന് സോഷ്യൽ മീഡിയ…

കൊച്ചുകുട്ടികളുടെ നിരവധി തരത്തിലുള്ള കൗതുകകരമായ വീഡിയോകൾ നാം കണ്ടിട്ടുള്ളതാണ്. പലതും കാണുന്നവരെ രസിപ്പിക്കുന്നത് ആയിരിക്കും. ഇത്തരത്തിൽ ഏവരെയും സന്തോഷിപ്പിക്കുന്ന തരത്തിലുള്ള വീഡിയോയാണ് ഇവിടെ കാണാൻ കഴിയുക. മുതിർന്നവരുടെ ഒപ്പം അസാമാന്യമായ മെയ് വഴക്കത്തോടെ ഡാൻസ് കളിച്ച് സ്റ്റെപ്പുകൾ ഇടുന്ന ഈ കൊച്ച് കുഞ്ഞിന്റെ വീഡിയോയാണ് ഇപ്പോൾ വൈറലാകുന്നത്. നൃത്തവും സംഗീതവും രക്തത്തിൽ അലിഞ്ഞുചേർന്നത് ആയിരിക്കും ചിലർക്ക്.

അത് അവരെ പ്രത്യേകിച്ച് പഠിപ്പിക്കേണ്ട ആവശ്യം കാണില്ല. ആരും പഠിപ്പിച്ച് ഇല്ലെങ്കിലും അതിന്റെ സമയമാകുമ്പോൾ ആ കഴിവുകൾ തനിയെ പുറത്തു വരിക തന്നെ ചെയ്യും. ഇപ്പോൾ മുതിർന്നവർ നൃത്തം ചെയ്യുന്നത് കണ്ടു അവരെ വെല്ലുന്ന തരത്തിൽ കൂടെ കൂടി ചുവടുകൾ വെയ്ക്കുന്ന കൊച്ചു കുട്ടിയുടെ ദൃശ്യങ്ങൾക്ക് പിന്നാലെയാണ് സോഷ്യൽ മീഡിയ. മൂന്നോ നാലോ വയസ്സ് മാത്രമാണ് ഈ കൊച്ചു കുഞ്ഞിന്റെ പ്രായം.

സ്കൂൾ കുട്ടികളുടെ നൃത്ത പരിപാടിയാണ് ഇവിടെ കാണാൻ കഴിയുക. മുതിർന്നവർ പഠിച്ച ചുവടുകൾ മനോഹരമായി കാഴ്ച വെക്കുന്നതിനിടയിൽ അവർക്കൊപ്പം കൂടുകയാണ് ഈ കൊച്ചു കുട്ടി. വളരെ പ്രയാസമേറിയ ചുവടുകൾ പോലും അനായാസം ചെയ്യുന്ന കുഞ്ഞിനെ ആണ് വീഡിയോയിൽ കാണാൻ കഴിയുക. കണ്ണെടുക്കാൻ ആകാത്ത പ്രകടനം എന്നാണ് ബാലന്റെ കഴിവിനെ സമൂഹമാധ്യമങ്ങൾ വാഴ്ത്തുന്നത്. പലരും അതിശയത്തോടെ ആണ് ഈ ദൃശ്യങ്ങൾ കാണുന്നത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.

Leave a Reply

Your email address will not be published. Required fields are marked *