സന്തോഷകരമായി ജീവിക്കുന്ന പല ജീവിതങ്ങളും ഒരു നിമിഷം കൊണ്ട് ദുരന്ത ത്തിന്റെ പടുകുഴിയിൽ എത്തുന്ന പല സന്ദർഭങ്ങളും നാം കണ്ടിട്ടുണ്ട്. പലതും കാണുന്നവരെയും കേൾക്കുന്നവരെയും ഏറെ കണ്ണ് നിറയ്ക്കുന്ന സംഭവങ്ങൾ ആയിരിക്കും. അത്തരത്തിലുള്ള ഒന്നാണ് ഇവിടെ കാണാൻ കഴിയുക. കുഞ്ഞു മക്കൾക്ക് എന്തെങ്കിലും പോറൽ പറ്റുന്നത് പോലും മാതാപിതാക്കൾക്ക് സഹിക്കാൻ കഴിയില്ല. അങ്ങനെയിരിക്കെ തങ്ങളുടെ രണ്ടു പൊന്നുമക്കൾ കൺമുന്നിൽ.
മുങ്ങി മരിക്കുന്നത് കണ്ട അച്ഛന്റെയും അമ്മയുടെയും അവസ്ഥ എന്തായിരിക്കും. എങ്ങനെയാണ് ഇത് സഹിക്കാൻ കഴിയുക. ഇത്തരത്തിൽ ഒരു വാർത്തയാണ് ഇവിടെ കാണാൻ കഴിയുക. ചെന്നൈയിലാണ് സംഭവം നടക്കുന്നത്. കുടുംബസമേതം ക്ഷേത്രദർശനത്തിന് എത്തിയതാണ് ഇവർ. വിനായക ചതുർത്തി കാണാൻ വേണ്ടിയാണ് കുടുംബസമേതം ഇവർ കോവിലിൽ എത്തിയത്.
അമ്മ ക്ഷേത്രത്തിലെ പൂജകളിൽ പങ്കെടുക്കുന്നതിന് ഇടയിൽ അച്ഛനും മക്കളും കുളത്തിന്റെ കരയിൽ വിശ്രമിക്കുകയായിരുന്നു. ഇതിനിടയിൽ മകൾ കുളത്തിലേക്ക് കാൽ വഴുതി വീണു. അനിയത്തിയെ രക്ഷിക്കാൻ മകനും എടുത്തുചാടി. ഇരുവരെയും രക്ഷിക്കാൻ അച്ഛൻ ശ്രമിച്ചുവെങ്കിലും വിജയം കണ്ടില്ല. ഒരു മണിക്കൂറിനുശേഷം അഗ്നിശമനസേന എത്തിയാണ് കുഞ്ഞുങ്ങളെ പുറത്തെടുത്തത്. നാട്ടുകാർക്കും വല്ലാത്ത ഞെട്ടലായി മാറിയിരിക്കുകയാണ് ഈ സംഭവം. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.