പ്രശസ്ത മലയാള സിനിമാ നടൻ വിടവാങ്ങി… വിവരമറിഞ്ഞ് നടുങ്ങി താരങ്ങളും ആരാധകരും

കേരളക്കരയെ മുഴുവൻ നടക്കുന്ന ഒരു വാർത്തയാണ് ഇപ്പോൾ സിനിമാ ലോകത്തു നിന്ന് കാണാൻ കഴിയുക. മലയാളി പ്രേക്ഷകരുടെ പ്രിയ നടൻ റിസബാവ അന്തരിച്ച വാർത്തയാണ് ഇപ്പോൾ അറിയുന്നത്. 54 വയസ്സായിരുന്നു. പെട്ടെന്നുണ്ടായ സ്ട്രോക്കിനെ തുടർന്ന് ആയിരുന്നു ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശി  പ്പിച്ചിരുന്നത്. ഇദ്ദേഹത്തിന്റെ ആരോഗ്യനില മോശ മായതിനാൽ വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു.

കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു ഇദ്ദേഹത്തിന്റെ അന്ത്യം. നാടകത്തിലൂടെയാണ് ഇദ്ദേഹം അഭിനയ രംഗത്തേക്ക് പ്രവേശിക്കുന്നത്. നിരവധി ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷം ഇദ്ദേഹം കൈകാര്യം ചെയ്തിട്ടുണ്ട്. മലയാള സിനിമയിലെ പ്രധാനപ്പെട്ട വില്ലൻ കഥാപാത്രങ്ങളെ അഭിനയിച്ച് ശ്രദ്ധേയം ആയിട്ടുള്ള നടൻ കൂടിയാണ് ഇദ്ദേഹം. അഭിനയരംഗത്ത് തന്റെ തായ വ്യക്തി മുദ്ര പതിപ്പിക്കാൻ ഇദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്.

സിനിമയ്ക്ക് പുറമേ സീരിയലുകളിലും ശ്രദ്ധേയമായ വേഷങ്ങൾ കൈകാര്യം ചെയ്യാൻ ഇദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. പ്രിയ താരത്തിന്റെ പെട്ടെന്നുണ്ടായ വേർപാടിൽ മനസ്സ് വേദനിച്ചു ഇരിക്കുകയാണ് താരങ്ങളും ആരാധകരും. നിരവധി താരങ്ങളാണ് ഇദ്ദേഹത്തിന് ആദരാഞ്ജലികളും ആയി എത്തിയിരിക്കുന്നത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.

Leave a Reply

Your email address will not be published. Required fields are marked *