പാന്റിനുള്ളിൽ പാമ്പ് കയറി പിന്നീട് സംഭവിച്ചത് കണ്ടോ..! വീഡിയോ വൈറൽ

ആരെയും ഞെട്ടിക്കുന്ന തരത്തിലുള്ള സംഭവവികാസങ്ങളാണ് ഇവിടെ കാണാൻ കഴിയുക. സംഭവം അറിഞ്ഞ വരെല്ലാം തലയിൽ കൈവച്ചുപോയി. ഉത്തർപ്രദേശിലാണ് ഈ വിചിത്രമായ സംഭവം കാണുന്നത്. ഉറങ്ങുന്നതിനിടയിൽ പാന്റ്ന് ഉള്ളിലേക്ക് വിഷപ്പാമ്പ് കയറിയതിനെ തുടർന്ന് യുവാവ് നിന്നത് തുടർച്ചയായ ഏഴുമണിക്കൂർ. ഉറങ്ങുന്നതിനിടയിൽ മൂർഖൻ പാമ്പാണ് പാന്റ്ന് ഉള്ളിലേക്ക് നുഴഞ്ഞ് കയറിയത്.

വൈദ്യുത നിർമാണപ്രവർത്തനങ്ങൾക്ക് മറ്റു തൊഴിലാളിയോടൊപ്പം എത്തിയതാണ് യുവാവ്. ജോലി കഴിഞ്ഞ് രാത്രിയിൽ അങ്കണവാടിയിൽ വിശ്രമിക്കുന്നതിനിടെയാണ് സംഭവമുണ്ടായത്. രാത്രി ഉറങ്ങുന്നതിനിടയിൽ യുവാവിന് അസ്വസ്ഥത അനുഭവപ്പെട്ടു. ധരിച്ച് ജീൻസ് പാന്റ് നുള്ളിൽ എന്തോ ഇഴയുന്നത് സംശയം തോന്നി. തുടർന്ന് നോക്കിയപ്പോഴാണ് പാമ്പിനെ കണ്ടത്. ഒടുവിൽ വിവരമറിഞ്ഞ നാട്ടുകാർ അധികൃതരെ വിവരമറിയിച്ചു.

പാമ്പു വിദഗ്ധൻ രാവിലെ മാത്രമേ സ്ഥലത്ത് എത്തുകയുള്ളൂ എന്ന് അറിഞ്ഞ യുവാവ് പേടിച്ചുവിറച്ച് 7 മണിക്കൂർ നേരമാണ് അനങ്ങാതെ അങ്ങനെതന്നെ നിന്നത്. തുടർന്ന് രാവിലെ സ്ഥലത്തെത്തിയ പാമ്പ് വിദഗ്ധൻ വിദഗ്ധമായി പാമ്പിനെ പുറത്തെടുക്കുകയായിരുന്നു. യുവാവിന് കടി ഏൽക്കാതിരിക്കാൻ പാന്റ് ശ്രദ്ധാപൂർവ്വം കീറിയാണ് പാമ്പിനെ പുറത്തെടുത്തത്. ഇതിന്റെ വീഡിയോയാണ് ഇപ്പോൾ വ്യാപകമായി പ്രചരിക്കുന്നത്. നിരവധി പേരാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.

Leave a Reply

Your email address will not be published. Required fields are marked *