അപൂർവ്വമാണെന്ന് തന്നെ പറയാൻ കഴിയുന്ന ഒരു സംഭവം ആണ് ഇവിടെ കാണാൻ കഴിയുക. നിങ്ങളിൽ പലരും ഇത് എന്താണ് സംഭവം എന്ന് ഒരു നിമിഷമെങ്കിലും ചിന്തിച്ചുകാണും. അതെ മൂന്നു വർഷം മുൻപ് മരിച്ചു പോയ ഭാര്യയെ പുതിയ വീടിന്റെ പാലുകാച്ചൽ ദിവസം തിരിച്ചെത്തി ചിരിക്കുകയാണ് ഭർത്താവ്. ഇത് കണ്ട് അമ്പരന്ന് ബന്ധുക്കളും. അന്തരിച്ച ഭാര്യയുടെ മെഴുക് പ്രതിമ സ്ഥാപിച്ച ആണ് കർണാടക വ്യവസായി എല്ലാവരെയും അത്ഭുതപ്പെടുത്തിയത്.
ഭാര്യയുടെ പൂർണമായ പ്രതിമ ഒരുക്കിയാണ് ഗൃഹപ്രവേശന ചടങ്ങ് ഭംഗി ആക്കിയത്. ഒരു നിമിഷം കുടുംബക്കാരെയും ബന്ധുക്കളെയും ഒരുപോലെ ഞെട്ടിച്ച് കളഞ്ഞു അദ്ദേഹത്തിന്റെ ഈ പ്രവർത്തി. പിങ്ക് സാരിയും ആഭരണങ്ങളും അണിഞ്ഞ് ചിരിക്കുന്ന ദൃശ്യങ്ങളാണ് എല്ലാവർക്കും കാണാനായത്. മൂന്നു വർഷം മുൻപാണ് ഇദ്ദേഹത്തിന്റെ ഭാര്യ ഒരു കാർ അപകടത്തിൽ മരിച്ചത്.
ഭാര്യയുടെ ഓർമ്മയ്ക്കായി എന്തെങ്കിലും ചെയ്യണമെന്ന് അദ്ദേഹത്തിന് അതിയായ ആഗ്രഹം ഉണ്ടായിരുന്നു. രണ്ടു പെൺമക്കൾ ക്കൊപ്പം തിരുപ്പതിയിലേക്ക് പോകുമ്പോഴാണ് അപകടം സംഭവിച്ചത്. സംഭവ സ്ഥലത്ത് ഭാര്യ മരിക്കുകയും നിസ്സാര പരിക്കുകളോടെ ഇവർ രക്ഷപ്പെടുകയായിരുന്നു. ഭാര്യയുടെ വിയോഗം അദ്ദേഹത്തെയും കുടുംബത്തെയും ഒരുപോലെ തളർത്തിയിരുന്നു. സംഭവം എല്ലാവരെയും അതിശയിപ്പിച്ച് ഇരിക്കുകയാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.