നാം കഴിക്കുന്ന ഭക്ഷണത്തിന് എത്രത്തോളം പ്രാധാന്യം നിങ്ങൾ നൽകുന്നുണ്ട്. പലരും ഭക്ഷണത്തിന് അതിന്റെ തായ സ്ഥാനം നൽകുന്നു പോലുമില്ല. ഇതിനുള്ള എത്രയെത്ര ഉദാഹരണങ്ങൾ ആണ് നമുക്കുചുറ്റും കാണാൻ കഴിയുക. എന്തെങ്കിലും ഒരു പരിപാടി നടന്നാൽ ഉദാഹരണത്തിന് ഒരു കല്യാണത്തിന് എന്തു മാത്രം ഭക്ഷണം ആയിരിക്കും പാഴാക്കി കളയുക ഇങ്ങനെ ചെയ്യുമ്പോൾ ആരും തന്നെ ആലോചിക്കാത്ത ഒരു വസ്തുതയുണ്ട്. അത്തരത്തിൽ ഒരു കാഴ്ചയാണ് ഇവിടെ കാണാൻ കഴിയുക.
ലോക്ക് ഡൗൺ സമയത്ത് തെരുവിൽ കാണാനിടയായ ഒരു കാഴ്ചയാണ് ഇത്. ഈ സമയങ്ങളിൽ വീട്ടിലിരുന്ന് ആവശ്യത്തിന് ഭക്ഷണവും ഉറക്കവും ആയി അവധി ആഘോഷിക്കുകയാണ് പലരും. എന്നാൽ ദിവസക്കൂലിക്ക് ജോലി ചെയ്യുന്നവരുടെയും ദരിദ്രരുടെയും അവസ്ഥ എന്താണ് എന്ന് നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ. ഇത് വ്യക്തമാക്കുന്ന ഒന്നാണ് ഇവിടെ കാണാൻ കഴിയുക. ഉത്തർപ്രദേശിൽ നിന്നാണ് കരളലിയിക്കുന്ന ഈ രംഗം കാണാൻ കഴിയുക. പാൽ കൊണ്ടുപോകുന്ന കണ്ടെയ്നർ മറിഞ്ഞ് പാല് റോഡിലേക്ക് ഒഴുകി.
ആഹാരം കിട്ടാതിരുന്ന ഒരു കൂട്ടം തെരുവുനായ്ക്കൾ ഈ പാൽ നക്കി കുടിക്കാൻ എത്തി. എന്നാൽ പട്ടിണികൊണ്ട് അവശനായ ഒരു മനുഷ്യൻ ഒരു മൺകുടത്തി ലേക്ക് ആർത്തിയോടെ റോഡിലൂടെ പരന്നൊഴുകിയ പാൽ രണ്ട് കൈകളും കൊണ്ട് കോരി നിറയ്ക്കുന്ന കാഴ്ചയാണ് വീഡിയോയിൽ കാണാൻ കഴിയുക. വിശപ്പിനു മുന്നിൽ മനുഷ്യനും മൃഗങ്ങളും തുല്യമാകുന്ന അവസ്ഥ എന്ന അടിക്കുറിപ്പോടെ കൂടിയാണ് വീഡിയോ വൈറലായത്. ഇത് ഏവർക്കും ഒരു പാഠമാണ് ഭക്ഷണത്തിന്റെ വില എല്ലാവരും അറിയേണ്ടതിന്.