മൃഗങ്ങളുടെ സ്നേഹത്തിന് അളവില്ല. ഒരുനേരത്തെ ആഹാരവും സ്നേഹവും കൊടുത്താൽ ജീവൻ വരെ തിരിച്ചു നൽകാൻ മാത്രം സ്നേഹം കാണിക്കുന്നവരാണ് ഇവ. ഇത്തരത്തിലുള്ള നിരവധി വീഡിയോകൾ സമൂഹമാധ്യമങ്ങളിൽ തന്നെ നിരവധി കണ്ടിട്ടുള്ളതാണ്. ഇത്തരത്തിലുള്ള ഒന്നാണ് ഇവിടെ കാണാൻ കഴിയുക. കണ്ണു നിറയ്ക്കുന്ന സ്നേഹം ഇവിടെ കാണാം. ഹൃദയത്തെ പിടിച്ചുലയ്ക്കുന്ന ഒരു സംഭവമാണ് ഇവിടെ കാണുന്നത്. തന്നെ പരിപാലിച്ചിരുന്ന ഉടമസ്ഥ യായ സ്ത്രീ വൃക്കരോഗം.
ബാധിച്ച് മരിച്ചതിന്റെ സങ്കടം സഹിക്കാനാകാതെ താമസിച്ചിരുന്ന ഫ്ലാറ്റിൻ റെ നാലാം നിലയിൽ നിന്ന് എടുത്തുചാടി ജീവിതം അവസാനിപ്പിച്ചിരിക്കുകയാണ് അവരുടെ വളർത്തു പട്ടി. സംഭവം നടക്കുന്നത് കാൺപൂരിൽ ആണ്. ഡോക്ടർ ആയ യുവതിയുടെ പ്രിയപ്പെട്ട പട്ടിയാണ് ജയ ഏറെനാളായി വൃക്കരോഗം ബാധിച്ച് ചികിത്സയിലായിരുന്നു ഈ ഡോക്ടർ. തുടർന്ന് അസുഖം തീവ്രതയിൽ എത്തി മരിക്കുകയായിരുന്നു. ആശുപത്രിയിൽ വച്ച് മരണപ്പെട്ട ഡോക്ടറുടെ മൃതദേഹം വീട്ടിലെത്തിയപ്പോഴാണ് ജയ മരണവിവരം അറിയുന്നത്.
ബോഡി കൊണ്ടുവന്ന നിമിഷംമുതൽ നിർത്താതെ മോങ്ങുകയും കുരയ്ക്കുക യും ആണ് പട്ടി ചെയ്തത് എന്ന് ഡോക്ടറുടെ മകൻ പറയുന്നു. മരണം അറിഞ്ഞ നിമിഷം മുതൽ ഒരു തുള്ളി വെള്ളം കുടിക്കാൻ പോലും അവൾ തയ്യാറായിരുന്നില്ല. അല്പനേരം കഴിഞ്ഞപ്പോൾ ഫ്ലാറ്റിന്റെ ടെറസിലേക്ക് കോണിപ്പടികൾ കയറി പോയി മുകളിൽ നിന്ന് എടുത്തുചാടുകയായിരുന്നു. സംഭവമറിഞ്ഞ് അടുത്തുള്ള മൃഗാശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. വളരെ ഹൃദയ സ്പർശിയായ കാഴ്ചയാണ് ഇവിടെ കാണാൻ കഴിയുക. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.