മുട്ട മോഷ്ടിച്ച കുറ്റത്തിന് ഇങ്ങനെ ചെയ്യാമോ..! പൊട്ടിക്കരഞ്ഞ് സ്ത്രീ…

കുറ്റകൃത്യങ്ങൾ പലപ്പോഴും ശിക്ഷ അർഹിക്കുന്നത് തന്നെയാണ്. അത് എന്തുതന്നെയായാലും. അത്തരത്തിലുള്ള ഒന്നാണ് ഇവിടെ കാണാൻ കഴിയുക. കടയിൽ നിന്നും മുട്ട മോഷ്ടിച്ച കുറ്റത്തിന് യുവതിയോട് ഈ പോലീസുകാരൻ ചെയ്തത് കണ്ടോ. അവസാനം പൊട്ടിക്കരഞ്ഞു പോയി മോഷ്ടിച്ച സ്ത്രീ. നിയമം നടപ്പാക്കേണ്ട പോലീസ് ഉദ്യോഗസ്ഥൻ ചെയ്ത പ്രവർത്തിയാണ് സമൂഹമാധ്യമങ്ങളിൽ ചർച്ചാവിഷയമാകുന്നത്. അമേരിക്കയിലാണ് ഈ വിചിത്ര സംഭവം നടക്കുന്നത്.

ഒരു സൂപ്പർമാർക്കറ്റിൽ മോഷണം നടത്തി എന്ന കുറ്റത്തിനാണ് ഈ സ്ത്രീ പിടിക്കപ്പെട്ടത്. ഒടുവിൽ ഇവരെ അറസ്റ്റ് ചെയ്യുന്നതിനു വേണ്ടി പോലീസ് സൂപ്പർമാർക്കറ്റിൽ എത്തി. അദ്ദേഹം മോഷ്ടിച്ച യുവതിയോട് എന്താണ് മോഷ്ടിച്ചത് എന്നും എന്തിനാണ് അത് ചെയ്തത് എന്നും ചോദിച്ചപ്പോൾ കണ്ണീരോടെ ആ സ്ത്രീ മറുപടി പറഞ്ഞത് ഇങ്ങനെയാണ്. സർ പട്ടിണി കാരണം വിശന്നു കരയുന്ന മക്കൾക്ക് കഴിക്കുവാനായി അഞ്ച് കോഴിമുട്ട യാണ് ഞാൻ മോഷ്ടിച്ചത്.

ഇതുകേട്ട് പോലീസുകാരൻ അവിടെനിന്ന് അവർക്കും അവരുടെ കുട്ടികൾക്കും വേണ്ട ഭക്ഷണം വാങ്ങി കൊടുക്കുകയായിരുന്നു. രണ്ടു വണ്ടികളിൽ അവർക്ക് ആവശ്യമായ ഭക്ഷണ സാമഗ്രികൾ വീട്ടിൽ എത്തിക്കാൻ വേണ്ട ഏർപ്പാടും ചെയ്തു. ഇത് കണ്ടാണ് യുവതി പൊട്ടിക്കരഞ്ഞത്. ആവശ്യത്തിൽ കൂടുതൽ എനിക്കും കുട്ടികൾക്കും വേണ്ടി സാർ ചെയ്തു തന്നിരിക്കുന്നു എന്നായിരുന്നു സ്ത്രീയുടെ മറുപടി. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.

Leave a Reply

Your email address will not be published. Required fields are marked *