ജീവിതത്തിലെ ഏറ്റവും മനോഹരമായ നിമിഷങ്ങളിൽ ഒന്നാണ് വിവാഹം. ഇത് പല കാരണങ്ങളാലും മുടങ്ങി പോകുന്നത് ഒരാൾക്ക് എത്ര വിഷമമുള്ള കാര്യമാകും. എന്നാൽ ഇങ്ങനെ വിവാഹ പന്തലിൽ വരെ എത്തിയ ഒരു വിവാഹം മുടങ്ങിയ സംഭവം ആണ് ഇവിടെ കാണാൻ കഴിയുക. ഇത്തരത്തിൽ വിവാഹം മുടങ്ങിയ പല സന്ദർഭങ്ങളും പല സാഹചര്യങ്ങളും നാം കണ്ടിട്ടുണ്ട് ഇത്തരത്തിലുള്ള പല കാര്യങ്ങളും വാർത്ത ആയിട്ടുള്ളതാണ്. ഇവിടെ കാണാവുന്നതും അത്തരത്തിലൊന്ന് തന്നെയാണ്.
വരന് കഷണ്ടി ഉണ്ടെന്നു പറഞ്ഞു വിവാഹ പന്തലിൽ വെച്ച് വരനെ ഉപേക്ഷിച്ച് നവ വധു. എന്നാൽ അപമാനിതനായ യുവാവ് വധുവിന് കൊടുത്ത മധുരപ്രതികാരം കണ്ടോ. ഇത് കണ്ട് ഏവരും കൈയ്യടിച്ചു പോയി. ഒരാളുടെ വിവാഹം മുടങ്ങാൻ പല കാരണങ്ങളുണ്ട് മദ്യപാനം പ്രണയം ചീത്ത സ്വഭാവം മറ്റു പരസ്ത്രീ ബന്ധങ്ങൾ തുടങ്ങി പലതരത്തിൽ. എന്നാൽ കഷണ്ടി യുടെ പേരിൽ കല്യാണം മുടങ്ങുന്നത് ഇത് ആദ്യമായിട്ടായിരിക്കും. ബീഹാറിലാണ് വിചിത്രമായ ഈ സംഭവം നടക്കുന്നത്.
ഒരു വർഷം മുൻപാണ് ഇരുവരും തമ്മിലുള്ള വിവാഹം ഉറപ്പിക്കുന്നത്. വിവാഹത്തിന് വരന്റെ കഴുത്തിൽ മാല ചാർത്തിയപ്പോഴും കഷണ്ടി വധു ശ്രദ്ധിച്ചിരുന്നില്ല. എന്നാൽ വിവാഹച്ചടങ്ങിനിടെ വരൻ തലപ്പാവ് മാറ്റിയതോടെയാണ് വധു കഷണ്ടി കാണുന്നത്. ഇതോടെ തനിക്ക് ഈ വരനെ വേണ്ട എന്ന് പറയുകയും വധു വിവാഹവേദിയിൽ നിന്ന് ഇറങ്ങിപ്പോവുകയും ചെയ്തു. എന്നാൽ വരൻ ചെയ്തതാകട്ടെ അതെ ഗ്രാമത്തിൽ തന്നെ മറ്റൊരു യുവതിയെ കണ്ടെത്തി താലിചാർത്തി. വരൻ കൊടുത്ത ഈ മധുര പ്രതികാരത്തിന് സോഷ്യൽമീഡിയയിൽ മികച്ച പിന്തുണയാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.