ചില പ്രത്യേക ലക്ഷ്യങ്ങളുമായി ജീവിക്കുന്ന ചില മനുഷ്യരുണ്ട്. ജീവിതത്തിൽ വ്യത്യസ്തമായ പലതും ഇവർ ചിന്തിക്കും. വ്യത്യസ്തമായ പലതിനോടും ആയിരിക്കും ഇവരുടെ ആഗ്രഹം. ഇത്തരത്തിൽ ഒരു വ്യത്യസ്ത സംഭവമാണ് ഇവിടെ കാണാൻ കഴിയുക. പത്തുമാസം കൊണ്ട് പത്ത് മക്കളുടെ അച്ഛനും അമ്മയും. ലക്ഷ്യം 105 മക്കൾ. എല്ലാവരും ഒന്നോ രണ്ടോ മക്കൾ മാത്രം മതി.
എന്ന് തീരുമാനമെടുക്കുന്ന ഈ കാലഘട്ടത്തിൽ വേറിട്ട ഒരു അമ്മയും അച്ഛനും ആണ് ഇപ്പോൾ ശ്രദ്ധേയമായി മാറുന്നത്. റഷ്യൻ സ്വദേശിനിയായ 23 കാരിയാണ് ഈ അമ്മ. ഭർത്താവിനും വീട് നിറയെ കുട്ടികൾ വേണം എന്നാണ് ആഗ്രഹം. കൃത്യമായി പറഞ്ഞാൽ 105 കുഞ്ഞുങ്ങൾ വേണം എന്നാണ് ഇവരുടെ ആഗ്രഹം. ഈ ആഗ്രഹം സാധിച്ചെടുക്കാൻ വേണ്ടി ഇവർ ഗർഭപാത്രം വാടകയ്ക്ക് എടുക്കുക എന്ന മാർഗ്ഗം സ്വീകരിച്ചിരിക്കുകയാണ്.
കഴിഞ്ഞ പത്ത് മാസത്തിനുള്ളിൽ വാടക ഗർഭപാത്രത്തിലൂടെ പത്തു കുഞ്ഞുങ്ങളുടെ മാതാപിതാക്കൾ ആയിരിക്കുകയാണ് ഈ ദമ്പതികൾ. പതിനേഴാം വയസ്സിൽ താൻ ഗർഭം ധരിച്ച് പ്രസവിച്ച ഒരു മകളും ഇവർക്കുണ്ട്. 56 കാരനായ ഭർത്താവിനും ആദ്യവിവാഹത്തിൽ മക്കളുണ്ട്. മകളുടെ ജന്മ ശേഷമാണ് ഇയാളെ പരിചയപ്പെട്ട് ഇരുവരും വിവാഹിതരാകുന്നത്.
വീടുനിറയെ കുഞ്ഞുങ്ങൾ വേണമെന്ന ആഗ്രഹം പരസ്പരം പങ്കു വച്ചതോടെ എല്ലാ വർഷവും ഓരോ കുഞ്ഞുങ്ങൾക്ക് ജന്മം നൽകുക എന്നതായിരുന്നു ആദ്യത്തെ തീരുമാനം. എന്നാൽ വൈദ്യപരിശോധനയിൽ യുവതിയുടെ ആരോഗ്യസ്ഥിതി അതിന് അനുകൂലമല്ല എന്ന് അറിഞ്ഞതോടെ ഗർഭപാത്രങ്ങൾ വാടകയ്ക്ക് എടുക്കുകയായിരുന്നു. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.