അമ്മയുടെ സ്നേഹത്തിന്റെ വില എടുത്തുകാണിക്കുന്ന നിരവധി വീഡിയോകൾ നാം മുമ്പ് കണ്ടിട്ടുള്ളതാണ്. ഇത്തരത്തിലുള്ള പല വീഡിയോകളും സമൂഹമാധ്യമങ്ങളിൽ വൈറൽ ആയിട്ടുള്ളതും ആണ്. ഇത്തരത്തിൽ ഏവരെയും ഞെട്ടിക്കുന്ന ഒരു സംഭവമാണ് ഇവിടെ കാണാൻ കഴിയുക. പലപ്പോഴും മരിച്ചുപോയി എന്ന് ഡോക്ടർമാർ വിധി പറഞ്ഞവർ ജീവിതത്തിലേക്ക് തിരിച്ചു വരാറുണ്ട്. വേണ്ടപ്പെട്ടവരുടെ ഒരു നിമിഷത്തെ സാന്നിധ്യംകൊണ്ട് വൈദ്യശാസ്ത്രത്തെ പോലും.
അമ്പരപ്പിച്ചുകൊണ്ട് ജീവിതത്തിലേക്ക് തിരിച്ചു വരുന്ന പല സംഭവങ്ങളും സിനിമയിൽ നമ്മൾ കണ്ടിട്ടുണ്ട്. ഇത്തരത്തിൽ സിനിമയെ പോലും വെല്ലുന്ന തരത്തിലുള്ള സംഭവങ്ങളാണ് ഇവിടെ കാണാൻ കഴിയുക. തെലങ്കാനയിൽ ആണ് ഈ വിചിത്ര സംഭവം നടക്കുന്നത്. ഡോക്ടർമാർ പോലും മരിച്ചെന്ന് വിധിയെഴുതി സംസ്കാരത്തിന് വേണ്ടി കൊണ്ടുചെന്ന മകനെയാണ് തെലുങ്കാനയിൽ ആ മകന്റെ അമ്മ മരണത്തിനുപോലും വിട്ടുകൊടുക്കാതെ തിരികെ പിടിച്ചത്. ഈ അമ്മയുടെ ഭർത്താവ് ആദ്യമേ മരിച്ചതാണ് ആകെയുള്ള പൊന്നു മോനെ ഒരു കുറവും വരുത്താതെയാണ് ഈ അമ്മ വളർത്തിയത്.
ബിരുദ വിദ്യാർഥിയായ ഈ യുവാവിന് കടുത്ത ചർദ്ദിയെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് പരിശോധനയിൽ മഞ്ഞപ്പിത്തം ആണെന്ന് കണ്ടെത്തി. കൂടാതെ ഡെങ്കിപ്പനിയും ഉണ്ടായിരുന്നു. ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും നില ഗുരുതരമായ തോടെ ജീവിതത്തിലേക്കു തിരിച്ചു വരില്ല എന്ന് ഡോക്ടർമാർ വിധി പറഞ്ഞു. എങ്കിലും മകൻ ജീവിതത്തിലേക്ക് തിരിച്ചുവരുമെന്ന് ഈ അമ്മ വിശ്വസിച്ചു. തുടർന്ന് മൃതദേഹം ആംബുലൻസിൽ വീട്ടിൽ കൊണ്ടുപോകു മ്പോഴാണ് യുവാവ് ശ്വസിക്കുന്ന കാര്യം ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് വീണ്ടും ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.