മലയാള സിനിമയ്ക്ക് മറ്റൊരു തീരാനഷ്ടം കൂടി… വിതുമ്പി ആരാധകർ

ഈയടുത്തകാലത്തായി നിരവധി നഷ്ടങ്ങളാണ് സിനിമാലോകത്തിന് ഉണ്ടായിരിക്കുന്നത്. നിരവധി നടന്മാരാണ് ഈ അടുത്ത നാളുകളിൽ വിടവാങ്ങിയത്. മലയാളത്തിലെ ആദ്യകാലത്തെ വസ്ത്രാലങ്കാര വിദഗ്ധരിൽ പ്രമുഖ സാന്നിധ്യമായിരുന്ന നടരാജൻ അന്തരിച്ചു. മലയാളത്തിലെ എക്കാലത്തെയും കലാമൂല്യമുള്ള സിനിമ എന്ന് കണക്കാക്കപ്പെടുന്ന ഒരു വടക്കൻ വീരഗാഥ എന്ന സിനിമയിലൂടെ വസ്ത്രാലങ്കാരത്തിന് ദേശീയ പുരസ്കാരം നേടിയ കലാകാരനാണ് നടരാജൻ.

അന്തരിച്ച കലാസംവിധായകൻ കൃഷ്ണമൂർത്തിയുടെ കലാ സംവിധാനത്തിലും വസ്ത്രാലങ്കാര മേൽനോട്ടത്തിലും ആയിരുന്നു വടക്കൻ പാട്ടു സിനിമകളിൽ മലയാളികൾ ഏറ്റവും അധികം ആഘോഷിച്ച ഒരു വടക്കൻ വീരഗാഥയിലെ വസ്ത്ര ചമയങ്ങൾ പിറന്നത്. അതിനാൽ തന്നെ ദേശീയ പുരസ്കാരം രണ്ടുപേർക്കും അവകാശപ്പെട്ടതായി. വിവിധ ഭാഷകളിലായി എണ്ണൂറോളം സിനിമകളിൽ വസ്ത്രാലങ്കാരം നിർവഹിച്ചിട്ടുള്ള വ്യക്തിയാണ് നടരാജൻ.

മലയാളത്തിൽ സംവിധായകൻ ഹരിഹരന്റെ സിനിമകൾക്ക് വസ്ത്രാലങ്കാരം നിർവഹിച്ചത് അദ്ദേഹമായിരുന്നു. അദ്ദേഹത്തിന്റെ ഇത്തരം കലാ വൈഭവ ത്തിന് പ്രത്യേക മനോഹാരിത തന്നെ ഉണ്ടായിരുന്നു. ഇദ്ദേഹത്തിന്റെ വിടവാങ്ങൽ ഒരു കാലത്തിന്റെ തന്നെ അവസാനം എന്ന് പറയേണ്ടിവരും. അതുല്യപ്രതിഭയുടെ വിടവാങ്ങൽ സിനിമാലോകത്തിന് ഉണ്ടായിരിക്കുന്നത് നികത്താനാവാത്ത നഷ്ടമാണ്. അദ്ദേഹത്തിന്റെ മരണത്തിൽ താരങ്ങളും ആരാധകരും ആദരാഞ്ജലികൾ അർപ്പിച്ചു. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.

Leave a Reply

Your email address will not be published. Required fields are marked *