സ്വന്തം മക്കളെ ഒരു അമ്മയേക്കാൾ ഉപരി സ്നേഹിക്കുന്നത് ആരാണ്. സ്വന്തം മക്കളെക്കാൾ ഒരു അമ്മയ്ക്ക് മറ്റ് ആരാണ് ഉണ്ടാകുക. തന്റെ കുഞ്ഞിനെ ജീവൻ കൊടുത്തും രക്ഷിക്കാൻ തയ്യാറാകുന്ന വരാണ് ഒരു അമ്മ. അല്ലാത്തവർ അമ്മ എന്ന വിളിക്ക് അർഹമല്ല. ഇത്തരത്തിൽ ഒരു അമ്മയുടെ സ്നേഹവും കരുതലും കാണിച്ചുതരുന്ന സംഭവങ്ങളാണ് ഇവിടെ കാണാൻ കഴിയുക. കുഞ്ഞുങ്ങളെ രക്ഷിക്കാൻ സ്വന്തം ജീവൻ വരെ പണയം വെച്ച് മൂർഖനും ആയി അണ്ണാൻ റെ പൊരിഞ്ഞ പോരാട്ടം.
അമ്മയ്ക്ക് തുല്യം അമ്മ മാത്രമാണെന്ന് ഇവിടെ കാണാൻ കഴിയും. തന്നെക്കാൾ വലിയ ശത്രുവിനോട് ആണ് ഇവിടെ അണ്ണാൻ പോരാടുന്നത്. അമ്മയ്ക്ക് സ്വന്തം കുഞ്ഞ് വലുതാണ് അത് മനുഷ്യരുടെ കാര്യമായാലും മൃഗങ്ങളുടെ കാര്യമായാലും അത് അങ്ങനെ തന്നെയാണ്. സമീപത്തിൽ ഉള്ള മാളത്തിലെ കുഞ്ഞുങ്ങളെ രക്ഷിക്കാൻ വേണ്ടിയാണ് മൂർഖൻ പാമ്പും ആയി ഈ അമ്മ പോരാടുന്നത്. ഒരു അണ്ണാനും യെല്ലോ കോബ്ര എന്നറിയപ്പെടുന്ന മൂർഖൻ പാമ്പും തമ്മിലുള്ള പോരാട്ടമാണ് ഇവിടെ കാണാൻ കഴിയുക.
വിഷപ്പാമ്പിനെ വളരെ ധൈര്യപൂർവ്വം ആണ് അണ്ണാൻ നേരിടുന്നത്. മികച്ച ഒരു അഭ്യാസിയെ പോലെയാണ് അണ്ണാന്റെ പ്രകടനം. അരമണിക്കൂറിലധികം പോരാട്ടം തുടർന്നു. ഒടുവിൽ അമ്മ അണ്ണാൻ റെ പോരാട്ടത്തിൽ തോൽവി സമ്മതിച്ച പാമ്പ് സമീപത്തുള്ള മാളത്തിലേക്ക് ഇഴഞ്ഞ് ഇറങ്ങുന്നതും വീഡിയോയിൽ കാണാൻ കഴിയും. നിരവധി പേരാണ് ഈ വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.