ഈ യുവാവ് ചെയ്തത് കണ്ടോ..! കണ്ണു നിറഞ്ഞു പോകും.. ചേട്ടാ.. ചേട്ടനാണ് ഹീറോ..

ഭൂമിയിലെ ഓരോ ജീവനും അതിന്റെ തായ വിലയുണ്ട്. മനുഷ്യനു മാത്രം അല്ല മൃഗങ്ങൾക്കും ഈ ഭൂമിയിൽ ജീവിക്കാൻ അവകാശമുണ്ട്. പലരും മൃഗങ്ങളെയും പക്ഷികളെയും തിരിഞ്ഞു നോക്കാറില്ല. ഇവയ്ക്ക് എന്തെങ്കിലും അപകടം പറ്റിയാൽ സഹായിക്കാൻ ആരുമില്ല. എന്നാൽ തികച്ചും വ്യത്യസ്തമായ ഒരു കാഴ്ചയാണ് ഇവിടെ ദൃശ്യങ്ങളിൽ കാണാൻ കഴിയുക. ഇന്നത്തെ കാലത്ത് മനുഷ്യജീവന് പോലും വിലകൽപ്പിക്കാത്ത ആളുകളാണ് ലോകത്ത് കാണാൻ കഴിയുക.

അത്തരത്തിൽ ഉള്ളവർക്ക് ഒരു കാക്കയുടെ ജീവൻ പോലും വിലപ്പെട്ടതാണ് എന്ന് കാണിച്ചു തരുന്ന ഒരു യുവാവിനെ ആണ് ഇവിടെ കാണാൻ കഴിയുക. പലരും നോക്കി നിൽക്കുന്ന ഒരു കാഴ്ച. ഷോക്കേറ്റ് പിടയുന്ന കാക്കയുടെ ജീവൻ ഈ യുവാവ് തിരികെ പിടിച്ചത് എങ്ങനെയെന്ന് കണ്ടോ. പുതുതായി സ്ഥാപിക്കുന്ന ട്രാൻസ്ഫോമറിന്റെ പണിയുമായി എത്തിയതായിരുന്നു ഇദ്ദേഹം. ഇതിനിടയിലാണ് ഒരു കാക്ക ലൈനിൽ നിന്ന് ഷോക്കേറ്റ് തറയിൽ വീണ് പിടയുന്ന കാഴ്ച ഇദ്ദേഹത്തിന്റെ കണ്ണിൽ പെടുന്നത്.

ഒരു ജീവനും നിസ്സാരമല്ല എന്ന ചിന്ത കാഴ്ചക്കാരനായി നോക്കി നിൽക്കാൻ ആ യുവാവിനെ അനുവദിച്ചില്ല. ഇദ്ദേഹം പിന്നീട് ചെയ്തത് ഏവരെയും അത്ഭുതപ്പെടുത്തി. ഷോക്കേറ്റ കാക്കയെ കയ്യിലെടുത്ത് അതിന്റെ വായിലൂടെ ഊതുകയും ശരീരത്തിൽ അമർത്തുകയും വിടുകയും ചെയ്തു. അങ്ങനെ ചെയ്തതുകൊണ്ട് ആ കാക്ക പതിയെ ജീവിതത്തിലേക്ക് മടങ്ങി വന്നു. ഇതിനിടെ ആരോ പകർത്തിയ വീഡിയോയാണ് സമൂഹമാധ്യമങ്ങളിൽ ഏവരുടെയും മനംകവർന്നത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.

Leave a Reply

Your email address will not be published. Required fields are marked *