കൊച്ചുകുട്ടികളെ ശ്രദ്ധിക്കണം കൊച്ചുകുട്ടികൾ എന്താണ് ചെയ്യുന്നത് എന്ന് ഇടയ്ക്ക് നോക്കുന്നത് നന്നായിരിക്കും. എങ്കിലും പലപ്പോഴും വീട്ടിലെ ജോലി തിരക്കും മറ്റുള്ള കാര്യങ്ങളും മൂലം പലപ്പോഴും കുട്ടികളെ ശ്രദ്ധിക്കാൻ സമയം കിട്ടിയെന്നുവരില്ല. ഇത്തരം സന്ദർഭങ്ങളിൽ കുട്ടികൾക്ക് പലതും സംഭവിക്കാം. എന്നാൽ ഒരു അമ്മയ്ക്ക് ഇത് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു.
തന്റെ കുഞ്ഞിന് എന്താണ് പറ്റിയത് എന്ത് സംഭവിച്ചു എന്നൊക്കെ ആകുലപ്പെട്ടു ഇരിക്കുന്നവർ നിരവധി പേരാണ്. ആകസ്മികമായി കുട്ടിയുടെ വായിൽ എന്തെങ്കിലും കണ്ടെത്തിയാൽ അത് വളരെ അപകടകരമാണെന്ന് മനസ്സിലാക്കാം. അതുകൊണ്ട് തന്നെ കുട്ടികളെ എപ്പോഴും നിരീക്ഷിക്കേണ്ടത് അനിവാര്യമാണ്. എന്നാൽ ചിലപ്പോൾ കുട്ടികൾ മാതാപിതാക്കളെ ഞെട്ടിപ്പിക്കുന്ന ചില സംഭവങ്ങളും ഉണ്ടാകാറുണ്ട്. അതുപോലെ ഒരു സംഭവമാണ് ഇംഗ്ലണ്ടിൽ നടന്നത്.
ഒരു സ്ത്രീ തന്റെ കുട്ടിയുടെ വായിൽ ഒരു ദ്വാരവും ആയി ആശുപത്രിയിൽ എത്തി എന്നാൽ ഡോക്ടർമാരെ കാണിച്ചതിനു ശേഷം ആണ് ആ സ്ത്രീയുടെ ശ്വാസം നേരെ വീണത്. 24 കാരിയായ യുവതിയാണ് തന്റെ 10 മാസം പ്രായമുള്ള മകന്റെ വസ്ത്രങ്ങൾ മാറ്റുന്നതിനിടയിൽ അവന്റെ വായിൽ ഉള്ള കാഴ്ച കണ്ട് ഞെട്ടിയത്. കുഞ്ഞിന്റെ വായ്ക്ക് അകത്ത് ദ്വാരമാണ് യുവതി കണ്ടത്.
ശരിയായി പരിശോധിക്കാൻ ശ്രമിച്ചുവെങ്കിലും മകൻ കരഞ്ഞത് കൊണ്ട് മകനുമായി ആശുപത്രിയിലെത്തി. ഇതിന്റെ ഗൗരവം മനസിലാക്കിയ ഡോക്ടർമാർ ഉടൻ തന്നെ കുട്ടിയെ പരിശോധിക്കാൻ കൊണ്ടുപോയി. എന്നാൽ പരിശോധനയ്ക്കിടെ ഡോക്ടർമാർ കുട്ടിയുടെ വായിൽ ഒരു വിരൽ വെച്ചപ്പോൾ അത് ഒരു ദ്വാരം അല്ല മറിച്ച് ഒരു സ്റ്റിക്കർ ആയിരുന്നു. ഇത് യുവതിയോട് പറഞ്ഞപ്പോൾ ആ അമ്മയ്ക്ക് ആശ്വാസമായി. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.