പ്രണയം ആർക്കും ആരോടും എപ്പോൾ വേണമെങ്കിലും തോന്നാം. അതിൽ യാതൊരു പ്രശ്നവുമില്ല. ഇത്തരത്തിലുള്ള ഒരു വിചിത്രമായ പ്രണയ അഭ്യർത്ഥനയാണ് ഇവിടെ കാണാൻ കഴിയുക. കോടതിയിൽ വിചാരണക്കിടെ പ്രതിഷേധങ്ങൾ ഉയർന്നതായി നാം കേട്ടിട്ടുണ്ട്. ഇത്തരത്തിൽ തന്നെ അപേക്ഷകളും നടക്കാറുണ്ട്. എന്നാൽ മോഷണക്കേസിൽ അറസ്റ്റിലായ ഒരാൾ വനിതാ ജഡ്ജിയോട് പ്രണയാഭ്യർത്ഥന നടത്തിയ സംഭവമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ.
ചർച്ചയായിരിക്കുന്നത്. ഫ്ലോറിഡയിൽ ആണ് ഈ വിചിത്രമായ നാടകീയ രംഗങ്ങൾ അരങ്ങേറിയത്. ഓൺലൈൻ വിചാരണക്കിടയിൽ ആണ് ഈ സംഭവങ്ങൾ നടന്നത്. മോഷണക്കേസിൽ അറസ്റ്റിലായ പ്രതിയാണ് ഓൺലൈൻ വഴിയുള്ള കോടതി നടപടിക്കെതിരെ ജഡ്ജിയെ പുകഴ്ത്തി പ്രണയ അഭ്യർത്ഥന നടത്തിയത്. ഇതിന്റെ ദൃശ്യങ്ങൾ.
ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. ജഡ്ജ് നിങ്ങൾ വളരെയധികം സുന്ദരിയാണ്. എനിക്ക് നിങ്ങളോട് പറയാനുള്ളത് ഇതാണ്. നിങ്ങൾ സുന്ദരിയാണ് ഐ ലവ് യു ഐ ലവ് യു എന്നാണ് ഇയാൾ പറഞ്ഞത്. എന്നാൽ ഇത് വിലപ്പോയില്ല എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. മുഖസ്തുതി പറയുന്നത് നല്ലതാണ് എന്നാൽ അത് ഇവിടെ വിലപ്പോകില്ല എന്നായിരുന്നു ജഡ്ജിയുടെ മറുപടി. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.