“നീ ഒളിക്ക് ഞാൻ എണ്ണാം ” ഇവരുടെ ഒളിച്ചുകളി വൈറലാകുന്നു…

മൃഗങ്ങളുടെ ഇടയിൽ തന്നെ മനുഷ്യരുമായി ഏറ്റവുമധികം ഇടപഴകുന്നതും ചങ്ങാത്തം കൂടുന്നതും നായകളാണ്. നായകളുടെ ഇത്തരത്തിലുള്ള നിരവധി ചിരിപ്പിക്കുന്നതും കൗതുകകരമായ വീഡിയോകൾ സമൂഹമാധ്യമങ്ങളിൽ നാം കണ്ടിട്ടുള്ളതാണ്. ഇത്തരത്തിലുള്ള ഒന്നാണ് ഇവിടെ കാണാൻ കഴിയുക. കൊറോണക്കാലത്ത് ലോക്ക് ഡൗൺ സമയത്ത് നടന്ന ഒരു സംഭവമാണ് ഇത്. ഈ വീഡിയോയാണ് ഇപ്പോൾ വീണ്ടും ചർച്ചാവിഷയമാകുന്നത്.

കോവിഡിന്റെ പിന്നാലെ നിരവധി രാജ്യങ്ങൾ ആണ് ലോക്ഡോൺ ഏർപ്പെടുത്തിയിരുന്നത്. ഇതോടെ മുതിർന്ന വരോടൊപ്പം കുട്ടികളും വീട്ടിൽ തന്നെ ഇരിപ്പാണ്. ഈ കൊച്ചുമിടുക്കി കളുടെയും മിടുക്കൻ മാരുടെയും നിരവധി തരത്തിലുള്ള വീഡിയോകൾ സമൂഹമാധ്യമങ്ങളിൽ കാണാറുണ്ട്. ഇത്തരത്തിലുള്ള ഈ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി കഴിഞ്ഞു.

ഒരു കുട്ടിയും വളർത്തുനായയും ചേർന്ന് വീടിനുള്ളിൽ ഒളിച്ചുകളിക്കുന്നത് ആണ് വീഡിയോ. നായയോട് എണ്ണാൻ പറഞ്ഞതിനെ തുടർന്ന് ഒളിക്കുകയാണ് പെൺകുട്ടി. 2 മുൻ കാലുകളും ചുമരിൽ എടുത്തുവെച്ച് എണ്ണുന്ന നായയെയും ഈ വീഡിയോയിൽ കാണാം. ഇതിനിടയിൽ കുട്ടി ഒളിക്കുന്നുണ്ടോ എന്നും നോക്കുന്നുണ്ട് ഈ വളർത്തുനായ. എന്തായാലും വീഡിയോ സമൂഹമാധ്യമങ്ങളിൽ ഇടം നേടി കഴിഞ്ഞു. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.

Leave a Reply

Your email address will not be published. Required fields are marked *