നായ ചെയ്യുന്ന ഈ പ്രവർത്തിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ…

മനുഷ്യനുമായി ഏറ്റവും അടുത്തിടപഴകുന്ന മൃഗമാണ് നായ അതുകൊണ്ടുതന്നെ വിവേക ബുദ്ധി മറ്റു മൃഗങ്ങളെക്കാൾ കൂടുതൽ നായക്ക് ഉണ്ട്. ചില സമയങ്ങളിൽ നായകളുടെ പ്രവർത്തി കണ്ടാൽ മനുഷ്യനെക്കാൾ വിവേകബുദ്ധി ഉണ്ടെന്ന് തോന്നിപ്പോകും. പണ്ടുതൊട്ടേ ആളുകൾ പറയുന്നതാണ് ഭക്ഷണം കൊടുക്കുന്നെങ്കിൽ അത് നായക്ക് കൊടുക്കണമെന്ന് അത് വെറുതെ പറയുന്നതല്ല നായ അതിന്റെ നന്ദി ജീവിതകാലം മുഴുവൻ കാണിക്കുന്നതാണ്.

ഇത്തരത്തിലുള്ള നിരവധി സംഭവങ്ങൾ ഇതിനോടകം സോഷ്യൽ മീഡിയയിലും അല്ലാതെ നമ്മൾ കണ്ടിട്ടുണ്ട്. മനുഷ്യർ ബുദ്ധിശൂന്യമായി പ്രവർത്തിക്കുന്ന ചില സന്ദർഭങ്ങളിൽ പോലും മൃഗങ്ങൾ സാമാന്യ യുക്തിയോടെ പെരുമാറുന്ന നിരവധി കാഴ്ചകളാണ് വാർത്തയിൽ ഇടം നേടിയിട്ടുള്ളത്. അത്തരത്തിൽ ഒരു ദൃശ്യമാണ് ഇവിടെ കാണാൻ കഴിയുക. കോഴിക്കോട് സിഗ്നൽ ജംഗ്ഷനിൽ നിന്നുള്ള ഒരു കൗതുകമുണർത്തുന്ന ദൃശ്യമാണ് ഇവിടെ കാണാൻ കഴിയുക.

ഒരു നായ റോഡ് മുറിച്ച് കടക്കാൻ ക്ഷമയോടെ കാത്തു നിൽക്കുന്ന കാഴ്ചയാണ് എല്ലാവരെയും ഇരുത്തി ചിന്തിപ്പിക്കുന്നത്. അതും സീബ്രാ ലൈനിൽ നിന്നുകൊണ്ടാണ് നായ റോഡ് മുറിച്ചു കടക്കാൻ ക്ഷമയോടെ കാത്തു നിൽക്കുന്നത്. ഇത് ഒരു കൗതുകക്കാഴ്ചയായി കാണാൻ കഴിയില്ല തിരിച്ചറിവ് നൽകുന്ന കാഴ്ചയാണ് എന്ന ആമുഖത്തോടെയാണ് ദൃശ്യങ്ങൾ പങ്കുവച്ചിരിക്കുന്നത്.

റോഡിലൂടെ വാഹനങ്ങൾ തിരക്കിട്ട് പാഞ്ഞ് പോവുകയാണ്. ഇതെല്ലാം ശ്രദ്ധിച്ച് സീബ്രാ ലൈനിൽ തന്റെ ഊഴവും കാത്ത് നിൽക്കുകയാണ്. അവസാനം വാഹനങ്ങൾ നിന്നപ്പോൾ നായ റോഡ് മുറിച്ച് അപ്പുറത്തേക്ക് കിടക്കുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്. മനുഷ്യർ പോലും റോഡ് മുറിച്ചുകടക്കുന്ന തിനുള്ള സീബ്രാലൈൻ പ്രയോജനപ്പെടുത്താതെ അലക്ഷ്യമായി നടക്കാറുണ്ട്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.

Leave a Reply

Your email address will not be published. Required fields are marked *