ആശുപത്രിയിൽ ആരും തിരിഞ്ഞു നോക്കാനില്ലാതെ കിടക്കുന്ന വൃദ്ധനെ തേടിയെത്തുന്ന ഒരു ജീവി…

സമൂഹമാധ്യമങ്ങൾ പലപ്പോഴും വൈറലാകുന്ന ചിത്രങ്ങളുണ്ട്. ഇത്തരം ചിത്രങ്ങൾ ആരായാലും ഒന്ന് ശ്രദ്ധിച്ചു പോകും. ഇതിനുപിന്നിലെ കഥ എന്താണെന്നും അന്വേഷിക്കാത്ത വർ ഉണ്ടാകില്ല. ഇത്തരത്തിൽ സോഷ്യൽ മീഡിയയിൽ വളരെയധികം വൈറലായി മാറിക്കൊണ്ടിരിക്കുന്ന ഒരു ചിത്രമാണ് ഇവിടെ കാണാൻ കഴിയുക. ഇതു പകർത്തിയിരിക്കുന്നത് ഒരു നേഴ്സ് ആണ്. എന്താണ് സംഭവിച്ചിരിക്കുന്നത് എന്ന് നോക്കാം.

കഴിഞ്ഞ ദിവസമാണ് ഈ വൃദ്ധനെ അസുഖം മൂലം ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തത്. മൂന്ന് ദിവസമായി അദ്ദേഹം തനിച്ചായിരുന്നു ആശുപത്രിയിൽ വന്നിരുന്നത്. അഡ്മിറ്റ് ചെയ്യേണ്ട സാഹചര്യം ആയതുകൊണ്ട് അദ്ദേഹത്തെ അഡ്മിറ്റ് ചെയ്തു. ഇദ്ദേഹത്തിന്റെ ബന്ധുക്കളെ പറ്റി യാതൊരു അറിവുമില്ല. ഇപ്പോൾ അദ്ദേഹത്തിന്റെ അവസ്ഥ വളരെയേറെ മോശമായി കൊണ്ടിരിക്കുകയാണ്. സംസാരിക്കാൻ പോലും കഴിയുന്നില്ല. അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ ബന്ധുക്കളെ കണ്ടുപിടിക്കാൻ മാനേജ്മെന്റ് തീരുമാനിച്ചു.

അന്വേഷിച്ചപ്പോൾ അയൽക്കാർക്ക് പോലും ബന്ധുക്കളെ പറ്റി അറിവില്ല. വർഷങ്ങളായി അദ്ദേഹം തനിച്ചാണ് ജീവിക്കുന്നത്. അപ്പോഴാണ് ആശുപത്രിയിലെ നേഴ്സ് ഒരുകാര്യം ശ്രദ്ധിക്കുന്നത്. ഒരു പ്രാവ് അദ്ദേഹത്തിന്റെ അടുത്ത് വന്നിരിക്കുന്നു. അദ്ദേഹം ആശുപത്രിയിൽ വന്ന ദിവസം മുതല് പ്രാവിനെ അവിടെ കാണാൻ കഴിയുന്നുണ്ട്. ആദ്യം അത് കാര്യമാക്കിയില്ല എങ്കിലും അതിനെ ഓടിക്കാൻ ശ്രമിക്കുമ്പോൾ അത് പോകുന്നില്ല അദ്ദേഹത്തിന്റെ അടുത്ത് തന്നെ ഇരിക്കുകയാണ്.

ആർക്കും ഒന്നും മനസ്സിലായില്ല. അയൽക്കാരോട് അന്വേഷിച്ചപ്പോൾ അദ്ദേഹം പ്രാവിനെ ഒന്നും വളർത്തിയിരുന്നില്ല എന്നാണ് പറഞ്ഞത്. എന്നാൽ എല്ലാ ദിവസവും അദ്ദേഹം പാർക്കിൽ പോയി പ്രാവുകൾക്ക് തീറ്റ നൽകാറുണ്ട്. എന്തായാലും ഒരു കാര്യം ഉറപ്പായി അദ്ദേഹം പാർക്കിൽ തീറ്റ കൊടുത്തിരുന്ന പ്രാവുകളിൽ ഒന്ന് തന്നെയാണ് ഇത്. എത്ര പേരെ നമ്മൾ സ്നേഹിച്ചാലും സഹായിച്ചാലും ആത്മാർത്ഥമായി നമ്മളെ സ്നേഹിക്കുന്ന ഒരാളെങ്കിലും കാണും. കൂടുതൽ അറിയുവാനായി ഈ വീഡിയോ കാണൂ.

Leave a Reply

Your email address will not be published. Required fields are marked *