മൃഗങ്ങളിൽ എല്ലാവർക്കും ഏറ്റവും പ്രിയപ്പെട്ട ഒരു മൃഗമാണ് നായ. വളർത്തുകയാണെങ്കിൽ നായയെ വളർത്തണമെന്ന് പലപ്പോഴും പറഞ്ഞു കേട്ടിട്ടുള്ളതാണ്. അത്തരത്തിലുള്ള ഒന്നാണ് ഇവിടെ കാണാൻ കഴിയുക. പുഴയിൽ വീഴാൻ പോയ കുഞ്ഞിനെ കണ്ടു ഈ നായ ചെയ്തത് കണ്ടോ. ഈ നായയുടെ ഈ പ്രവൃത്തിയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങൾ ഏറ്റെടുത്തിരിക്കുന്നത്. സ്നേഹം നിറയ്ക്കുന്ന ഈ വീഡിയോയ്ക്ക് കാഴ്ചക്കാരും ഇഷ്ട ക്കാരും നിരവധി പേരാണ്.
ഒരുനേരത്തെ ആഹാരം നൽകിയാൽ നന്ദിയും സ്നേഹവും തിരിച്ചു നിൽക്കുന്നവയാണ് നായ എന്ന് തെളിയിച്ചിരിക്കുകയാണ് ഇവിടെ. നദിക്കരയിൽ പന്തുമായി കളിച്ചുകൊണ്ടിരിക്കുന്ന ബാലികയുടെ കയ്യിൽ നിന്ന് പന്ത് വെള്ളത്തിൽ പോയപ്പോൾ നദിയിൽ വീണ പന്ത് എടുക്കാൻ കുഞ്ഞ് ശ്രമിക്കുന്നത് ദൃശ്യങ്ങളിൽ കാണാം. എന്നാൽ കുഞ്ഞിനെ തടയുന്ന നായയെ യാണ് ദൃശ്യങ്ങളിൽ കാണാൻ കഴിയുന്നത്.
കുഞ്ഞ് നദിയിലേക്ക് വീഴാതെ നോക്കുന്ന നായ നദിയിൽ വീണ പന്ത് കുഞ്ഞിന് എടുത്തു കൊടുക്കുന്നതും വീഡിയോയിൽ കാണാൻ കഴിയും. വീഡിയോ വൈറലായതോടെ മനുഷ്യരേക്കാൾ സ്നേഹവും നന്ദിയും ഉണ്ട് എന്ന് തെളിയിച്ചു കഴിഞ്ഞു ഈ നായ. അപകടം തിരിച്ചറിഞ്ഞ് നായ ചെയ്യുന്ന ഈ പ്രവർത്തി പലപ്പോഴും മനുഷ്യർ ചെയ്യാറില്ല എന്നാണ് പലരുടെയും പ്രതികരണം. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.