പല നിസ്സഹായ അവസ്ഥയിലും സഹായഹസ്തവുമായി ദൈവത്തിന്റെ കരങ്ങൾ ഉണ്ടാകുമെന്ന് നാം പലപ്പോഴും കേൾക്കാറുണ്ട്. അത്തരത്തിലുള്ള ഒന്നാണ് ഇവിടെ കാണാൻ കഴിയുക. അമ്മ മരിച്ച പെൺകുഞ്ഞിനെ സ്വന്തം മകളെ പോലെ വളർത്തുന്ന സൗദിയിലെ അറബിയുടെ വാർത്തയാണ് ഇവിടെ കാണാൻ കഴിയുക. നിമിഷങ്ങൾക്കകം ഏവരുടെയും മനസ്സ് നിറയിച്ച ഒരു വാർത്തയാണ് ഇത്. ഒരു വിദേശ രാജ്യത്ത് താമസിക്കുക എന്നത് വളരെ ബുദ്ധിമുട്ടേറിയ ഒന്നാണ്. അവിടെ ജോലി എടുക്കുന്ന തോടൊപ്പം മക്കളെയും അവിടെത്തന്നെ വളർത്തുന്നത് അതിനേക്കാൾ ബുദ്ധിമുട്ടും.
ഇത്തരത്തിലുള്ള ഒരു അവസ്ഥ വന്നെത്തിയപ്പോൾ ബംഗ്ലാദേശ് യുവാവിന് സഹായമായി വന്ന ഒരു ദമ്പതികളുടെ ആ കഥയാണ് ഇവിടെ കാണാൻ കഴിയുക. ഒരാഴ്ച മാത്രം പ്രായമുള്ള ഒരു പെൺകുഞ്ഞിനെ ഒറ്റയ്ക്ക് നോക്കാൻ കഴിയാതെ വിഷമിച്ചു നിന്ന ഈ അച്ഛനു മുന്നിൽ ദൈവത്തിന്റെ കരങ്ങൾ ആയി വന്നത് സൗദിയിലെ ഒരു അറബിയും അദ്ദേഹത്തിന്റെ ഭാര്യയും ആണ്. മൂന്നുവർഷം മുൻപാണ് ബംഗ്ലാദേശ് കാരനായ ഇയാൾ വിവാഹം കഴിക്കുന്നത്. വിവാഹശേഷം ഭാര്യയെയും ഇയാൾ സൗദിയിലേക്ക് കൊണ്ടുവന്നു.
https://youtu.be/gFAeOiFD6os
ഇരുവരും അറബിയുടെ വീട്ടിൽ ജോലിക്കാർ ആയിരുന്നു. യുവാവ് കാർ ഡ്രൈവർ ആയും ഭാര്യ അവിടെ വേലക്കാരിയായും ജോലി നോക്കി. അതിനിടയിലാണ് ഇയാളുടെ ഭാര്യ ഗർഭിണിയാകുന്നത്. ആദ്യമായുള്ള കുഞ്ഞിന്റെ വരവിനുവേണ്ടി ഇരുവരും സന്തോഷത്തോടെ കാത്തിരുന്നു. എന്നാൽ കുഞ്ഞ് ജനിച്ച് ദിവസങ്ങൾക്കുള്ളിൽ ഭാര്യ മരണപ്പെട്ടു. കുഞ്ഞിനെ എങ്ങനെ വളർത്തുമെന്ന് അറിയാതെ നിൽക്കുന്ന ഈ യുവാവിന് അപ്പോൾ താങ്ങായി വന്നത് ആ അറബി ആയിരുന്നു. തന്റെ കുഞ്ഞിനെപ്പോലെ വളർത്താം എന്നായിരുന്നു ആ അറബിയുടെ വാക്കുകൾ. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.