ജീവിതം പലപ്പോഴും കണക്കുകൂട്ടാൻ കഴിയാറില്ല. കണക്കുകൂട്ടിയാൽ പലപ്പോഴും അത് തെറ്റി പോകാറുണ്ട്. ഇത്തരത്തിലാണ് ജീവിതത്തിൽ പലതരത്തിൽ ദുരന്തങ്ങൾ തേടിയെത്തുന്നത്. ഇത്തരം സന്ദർഭങ്ങളിൽ മനോധൈര്യം കൈവിടാതെ അതിനെ നേരിടുക തന്നെ വേണം. അത്തരത്തിൽ ഒരു കാഴ്ചയാണ് ഇവിടെ കാണാൻ കഴിയുക. ഒരു കുടുംബം പോറ്റാൻ പല വിദ്യകളും കാണിച്ചു കൂട്ടുന്നവർ നമുക്കിടയിലുണ്ട്. അത്തരത്തിലൊന്നാണ് ഇവിടെയും കാണാൻ കഴിയുക. 2 സഹോദരിമാരുടെ കഥയാണ് ഇത്.
ഈ 18 വയസ്സുകാരി യും 16 വയസ്സുകാരിയും ഒരു നിമിഷം എല്ലാവരെയും അത്ഭുതപ്പെടുത്തും. വീട്ടിലെ അവസ്ഥ കണ്ട് അച്ഛന്റെ ബാർബർ ഷോപ്പ് ഏറ്റെടുത്തു നടത്തുകയാണ് ഈ പെൺകുട്ടികൾ. കുറച്ചു വർഷങ്ങൾക്കു മുൻപാണ് ബാർബർ ആയ അച്ഛന് അസുഖം ബാധിച്ച് കിടപ്പിലായത് ഇതോടെ കുടുംബത്തിന്റെ ഭാരം മുഴുവൻ പെൺകുട്ടികളുടെ തലയിൽ ആവുകയായിരുന്നു. വീട്ടിലെ പ്രാരാബ്ദവും കടക്കാരുടെ ശല്യവും സഹിക്കവയ്യാതെ ആണ് വിധിയെ പഴിക്കാതെ ഈ പെൺകുട്ടികൾ.
അച്ഛന്റെ സ്ഥാപനം ഏറ്റെടുത്തു നടത്താൻ തീരുമാനിച്ചത്. ഇവർ ഇതിന് തയ്യാറെടുത്ത തോടെ നിരവധി പ്രശ്നങ്ങളാണ് നേരിടേണ്ടിവന്നത്. സാമൂഹികവിരുദ്ധർ ഇവരെ ശല്യം ചെയ്തുകൊണ്ടിരുന്നു. ഒടുവിൽ ഇരുവരും പെൺവേഷം ഉപേക്ഷിച്ച് ആൺവേഷത്തിൽ ജോലിക്ക് എത്തുകയായിരുന്നു. പേരുകളും മാറ്റി. ഗ്രാമത്തിലുള്ളവർക്ക് കാര്യം അറിയാമെങ്കിലും പെൺകുട്ടികളുടെ സുരക്ഷയെ കരുതി ആരും പുറത്തു പറഞ്ഞില്ല. ഇങ്ങനെ ചെയ്തു വീട്ടിലെ ദാരിദ്ര്യം മാറ്റാൻ ഇവർക്ക് കഴിഞ്ഞു. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.