വന്യമൃഗങ്ങളിൽ അപകടകാരിയും മനുഷ്യന് ഏറ്റവും ഭീഷണിയായ മൃഗമാണ് പുലി. പലസ്ഥലങ്ങളിലും പുലി ഇറങ്ങുകയും മനുഷ്യന് ജീവഹാനി സംഭവിക്കുന്ന സംഭവങ്ങൾ ഉണ്ടാവുകയും ചെയ്തിട്ടുണ്ട്. അത്തരത്തിൽ ഒരു സംഭവമാണ് ഇവിടെ കാണാൻ കഴിയുക. അനുജനെ ആക്രമിക്കാൻ വന്ന പുലിയെ കല്ലും വടിയും കൊണ്ട് അടിച്ചോടിച്ച ചേട്ടന് പ്രശംസയും കയ്യടിയും.
മുംബൈയിലാണ് ഈ സംഭവം അരങ്ങേറുന്നത്. മുത്തശ്ശിയുടെ വീട്ടിലെത്തിയ 14 വയസ് കാരനും 10 വയസുകാരനും കളിക്കുന്നതിനിടെ കാട്ടുപഴങ്ങൾ പറക്കാൻ പോയപ്പോഴാണ് പുലിയുടെ ആക്രമണം നേരിടുന്നത്. പുലി ആദ്യം 14 വയസ്സുള്ള കുട്ടിയുടെ മേൽ ചാടി വീണപ്പോൾ അവൻ ഒഴിഞ്ഞു മാറി. പിന്നീടാണ് അനിയന്റെ അടുത്തേക്ക് ചീറി അടുത്തത്.
പേടിച്ച് നിലവിളിച്ച അനിയനെ പുലി ആക്രമിക്കാൻ ഒരുങ്ങിയ പ്പോഴാണ് ചേട്ടൻ അനിയന് രക്ഷകനായത്. അടുത്തു കണ്ട കല്ലും വടിയും എടുത്ത് ഈ ബാലൻ പുലിയെ കൈകാര്യം ചെയ്യുകയായിരുന്നു. ഇരുവരുടെയും ഉച്ചത്തിലുള്ള നിലവിളി കേട്ടതോടെ നാട്ടുകാരും രക്ഷയ്ക്കായി എത്തി. അപ്പോഴേക്കും പുലി ജീവനും കൊണ്ട് കാട്ടിലേക്ക് ഓടുകയായിരുന്നു. സാരമായി പരിക്കേറ്റ രണ്ടു കുട്ടികളെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.