വിവാഹം ജീവിതത്തിൽ ഒരിക്കൽ മാത്രം നടക്കുന്ന മംഗളകർമ്മം ആണ് എന്ന് പലപ്പോഴും പറയാറുണ്ട്. എന്നാൽ ഇന്ന് പലതരത്തിലും വിവാഹം ഡിവോസ് ആവുകയും പിന്നീട് വീണ്ടും വിവാഹം കഴിക്കുന്ന പല സംഭവങ്ങളും നാം കണ്ടിട്ടുണ്ട്. എന്നാൽ വിചിത്രമായ ഒന്നാണ് ഇവിടെ കാണാൻ കഴിയുക. ഒരേ വേദിയിൽ കാമുകി മാരായ രണ്ടു പെൺകുട്ടികൾക്ക് താലിചാർത്തി യുവാവ്. ഛത്തീസ്ഗഡിൽ ആണ് ഈ വിചിത്ര സംഭവം അരങ്ങേറുന്നത്.
കാമുകിമാരെ കൈവിടാൻ സാധിക്കില്ലെന്ന കാണിച്ചാണ് യുവാവ് ഇരുവരെയും ജീവിതത്തിലേക്ക് കൂട്ടിയത് ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും ആശിർവാദത്തോടെ ആണ് വിവാഹം നടന്നത് മതപരമായ ആചാരത്തോടെ നടന്ന വിവാഹത്തിൽ അഞ്ഞൂറോളം പേർ പങ്കെടുത്തു. രണ്ടുപേരും എന്നെ സ്നേഹിക്കുന്നു അതുകൊണ്ട് രണ്ടുപേരെയും വിവാഹം ചെയ്യാൻ തീരുമാനിച്ചു. അവരെ ഉപേക്ഷിക്കാൻ സാധിക്കില്ല എക്കാലവും ഇവർ എന്നോടൊപ്പം ജീവിക്കാമെന്ന് ഉറപ്പുനൽകിയിട്ടുണ്ട്.
ഇയാളുടെ കാമുകിമാർ രണ്ടുപേരും പരിചയത്തിൽ ആയതോടെ ഇരുവരും വിവാഹത്തിന് സമ്മതിക്കുകയായിരുന്നു. തുടർന്ന് ഇരുവരും ഇയാളുടെ വീട്ടിലേക്ക് താമസം മാറുകയായിരുന്നു. കുറച്ചു നാളുകൾക്കു ശേഷം രണ്ട് പെൺകുട്ടികളുമായി ഒരുമിച്ച് താമസിക്കുന്നതിനെ ചൊല്ലി നാട്ടുകാരുടെയും ബന്ധുക്കളുടെയും ഇടയിൽനിന്ന് അഭിപ്രായവ്യത്യാസം വന്നതോടെയാണ് വിവാഹം ചെയ്യാൻ തീരുമാനിച്ചത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.