വന്യമൃഗങ്ങളുടെ ആക്രമണത്തിൽ പരിക്കേൽക്കുന്ന പല സംഭവങ്ങളും നാം കണ്ടിട്ടുണ്ട്. ഇത്തരത്തിലുള്ള നിരവധി വാർത്തകൾ സോഷ്യൽ മീഡിയയിൽ കാണാറുള്ളതാണ്. ഇങ്ങനെ ഏവരെയും അതിശയിപ്പിക്കുന്ന തരത്തിലുള്ള ഒരു വാർത്തയാണ് ഇവിടെ കാണാൻ കഴിയുക. മഹാരാഷ്ട്രയിലാണ് ഈ സംഭവം നടക്കുന്നത്. നരഭോജിയായ പുലി കടിച്ചു കൊണ്ടുപോയ നാലുവയസുകാരനെ നാട്ടുകാരുടെ സമയോചിതമായ ഇടപെടലിനെ തുടർന്ന് രക്ഷിക്കാൻ കഴിഞ്ഞു.
തലയ്ക്കും പിൻഭാഗത്തും സാരമായി പരിക്കേറ്റ കുട്ടിക്ക് പ്രഥമ ശുശ്രൂഷ നൽകിയ ശേഷം ആശുപത്രിയിൽ നിന്നും വിട്ടയച്ചു. കഴിഞ്ഞ ഞായറാഴ്ചയാണ് നാടിനെ നടുക്കുന്ന ഈ സംഭവം നടക്കുന്നത്. നാലു വയസ്സുകാരനായ കുട്ടിയെ ആണ് വീടിന്റെ മുറ്റത്ത് കളിച്ചു കൊണ്ടിരിക്കുന്ന തിനിടയിൽ പുലി പിടിക്കുന്നത്. കുട്ടി തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത് എന്ന് പറയാം. പുലി ആക്രമിക്കാൻ വരുന്നത് കണ്ടു കുട്ടി കഷ്ടപ്പെടാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല.
തുടർന്ന് കുട്ടിയെ കടിച്ചു വലിച്ചു കൊണ്ടു പോകുന്നത് കണ്ട നാട്ടുകാർ ഉടൻ തന്നെ രക്ഷയ്ക്ക് എത്തുകയായിരുന്നു. പുള്ളിപ്പുലിയെ പിന്തുടർന്ന് ഭയപ്പെടുത്തി കുട്ടിയെ രക്ഷിക്കാൻ ആയിരുന്നു നാട്ടുകാരുടെ ശ്രമം. നാട്ടുകാർ ചുറ്റിലും കൂടിയതോടെ കുട്ടിയെ ഉപേക്ഷിച്ച പുലി കടന്നുകളയുകയായിരുന്നു. തലയ്ക്ക് സാരമായി പരിക്കേറ്റ കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രഥമ ശുശ്രൂഷകൾക്കു ശേഷം കുട്ടിയെ വിട്ടയച്ചു. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.