ഭിക്ഷക്കാർ എന്ന് കേൾക്കുമ്പോൾ മാറിനിൽക്കുകയാണ് എല്ലാവരും ചെയ്യുക. പലപ്പോഴും ചിന്തിക്കാറുണ്ട് ഇവർ എന്ത് തെറ്റാണ് ചെയ്യുക എന്ന്. എന്നാൽ ഇത്തരത്തിലുള്ള എല്ലാവരെയും അടച്ചു കുറ്റംപറയാനും സാധിക്കുകയില്ല. ഒരു പിച്ചക്കാരൻ ചെയ്ത പ്രവർത്തിയാണ് ഇവിടെ കാണാൻ കഴിയുക. ഒരു നിമിഷത്തെ അശ്രദ്ധ ഉണ്ടായാൽ കുട്ടികൾക്ക് എന്തുവേണമെങ്കിലും സംഭവിക്കാം അത് ശരി വയ്ക്കുന്ന ഒന്നു കൂടിയാണ് ഇത്. അമ്മയേക്കാൾ വലിയ ഒരു പോരാളി ഇല്ല എന്ന് തന്നെ പറയാം.
തന്റെ സ്വന്തം മക്കൾക്കുവേണ്ടി ജീവൻപോലും കളയാൻ അമ്മമാർ തയ്യാറാണ്. അത്തരത്തിലുള്ള ഒരു സംഭവമാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. സ്വന്തം കുഞ്ഞിനെ തട്ടികൊണ്ടുപോകാൻ ശ്രമിച്ച ഭിക്ഷക്കാരന്റെ പുറകെ ഓടി അടിച്ചു നിലത്തിട്ട ശേഷം മൂന്നു വയസ്സുള്ള തന്റെ കുഞ്ഞിനെ അമ്മ രക്ഷപ്പെടുത്തി. അമ്മ കുഞ്ഞിന് ഭക്ഷണം കൊടുക്കാൻ അകത്തു പോയ സമയത്താണ് വീട്ടുവാതിൽക്കൽ നിന്നും കുഞ്ഞിനെ എടുത്തു കൊണ്ട് ഭിക്ഷക്കാരൻ ഓടിയത്.
കുഞ്ഞിന്റെ കരച്ചിൽ കേട്ട് ഓടിയെത്തിയ യുവതി. കുഞ്ഞിനെ കൊണ്ട് ഒരാൾ ഓടുന്നതാണ് കണ്ടത്. ആകെ പതറിപ്പോയ അവസ്ഥ എന്നാൽ ധൈര്യം കൈവിടാതെ ഭിക്ഷക്കാരന്റെ പുറകെ ഓടി കുഞ്ഞിനെ രക്ഷിക്കുകയായിരുന്നു. എന്നാൽ കുഞ്ഞിനെ രക്ഷിക്കുന്നതിന് ഇടയിൽ യുവതിക്ക് നെറ്റിയിൽ സാരമായി പരിക്കേറ്റു. നെറ്റിയിൽ നിന്ന് ചോര ഒലിക്കുമ്പോഴും കുഞ്ഞിനെ രക്ഷിക്കുക എന്നത് മാത്രമായിരുന്നു ഈ യുവതിയുടെ ലക്ഷ്യം. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.