യാചകനായി ജീവിച്ച് കോടീശ്വരനെ കണ്ടോ..! സംഭവം നടന്നത് ഇങ്ങനെ

നമ്മുടെ ചുറ്റുപാടിലും കാണാൻ സാധ്യതയുള്ള യാചകർ ആരാണെന്നോ എവിടെനിന്നു വരുന്നുവെന്നോ ആർക്കുമറിയില്ല. പലർക്കും പുറകിൽ മറഞ്ഞിരിക്കുന്ന ചെറുതോ വലുതോ ആയ രഹസ്യങ്ങൾ ഉണ്ടായിരിക്കും. പലതും മറ്റുള്ളവരെ ഞെട്ടിക്കുന്നത് മായിരിക്കും. അത്തരത്തിലൊന്നാണ് ഇവിടെ കാണാൻ കഴിയുക. യാചകനായി ജീവിച്ച കോടീശ്വരൻ ഈ സംഭവം അറിഞ്ഞപ്പോൾ നാട്ടുകാർ ഒന്ന് ഞെട്ടി. ഉത്തർപ്രദേശിലാണ് സംഭവം നടക്കുന്നത്. ഇവിടുത്തെ നാട്ടുകാർ ഇപ്പോൾ ഞെട്ടലിലാണ്.

തങ്ങളുടെ നാട്ടിൽ യാചകനായി നടന്നിരുന്നത് ഒരു കോടീശ്വരൻ ആയിരുന്നത് തിരിച്ചറിഞ്ഞതോടെ. തമിഴ്നാട്ടിലെ തിരുനെൽവേലി സ്വദേശിയായ ഇയാളുടെ ബാങ്ക് അക്കൗണ്ടിൽ ഒരുകോടി ആറു ലക്ഷം രൂപ ഉണ്ടെന്ന് അന്വേഷണത്തിലൂടെ വ്യക്തമായി. ഇവിടെ ഗ്രാമത്തിൽ അലഞ്ഞുതിരിയുന്ന യാചകനെ അനാരോഗ്യം ആയ അവസ്ഥയിൽ കണ്ടെത്തിയ ചിലർ ആശ്രമത്തിൽ എത്തിക്കുകയായിരുന്നു. ആശ്രമവാസികൾ ഇദ്ദേഹത്തെ കുളിപ്പിച്ച് വൃത്തിയാക്കി. അപ്പോഴാണ് വസ്ത്രങ്ങൾ.

ക്കിടയിൽ അദ്ദേഹത്തിന്റെ ആധാർകാർഡ് ശ്രദ്ധയിൽപ്പെടുന്നത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് തങ്ങൾക്കു മുന്നിൽ അലഞ്ഞു നടന്നിരുന്ന ഈ യാചകൻ ഒരു കോടീശ്വരൻ ആണെന്ന് തിരിച്ചറിയുന്നത്. ആധാർ കാർഡിലെ വിവരങ്ങളനുസരിച്ച് ഇവർ ബന്ധുക്കളെ വിവരം അറിയിച്ചു. ആറുമാസത്തിനു മുൻപ് ഒരു ട്രെയിൻ യാത്രയിൽ ഇദ്ദേഹത്തെ നഷ്ടപ്പെട്ടത് ആയിരുന്നു എന്നും ഓർമശക്തിക്ക് തകരാറുണ്ടെന്നും ബന്ധുക്കൾ പറയുന്നു. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.

Leave a Reply

Your email address will not be published. Required fields are marked *