ശരീരത്തിൽ പലതരത്തിലും മാറ്റങ്ങൾ ഉണ്ടാകാം. ഇതൊന്നും നമ്മുടെ കയ്യിലിരിക്കുന്ന കാര്യങ്ങൾ അല്ലല്ലോ. എത്രയെത്ര അസുഖങ്ങൾ ഇന്ന് നമ്മുടെ ലോകത്ത് ഉണ്ട്. ഇത്തരത്തിൽ ഒരു പെൺകുട്ടിയുടെ മൂക്കിനുള്ളിൽ സംഭവിച്ച അൽഭുത സംഭവമാണ് ഇവിടെ കാണാൻ കഴിയുക. ആശുപത്രിയിലെത്തിയ 16 കാരിയുടെ മൂക്കിൽനിന്ന് നീക്കംചെയ്ത് വസ്തു എന്താണെന്ന് അറിഞ്ഞ് മാതാപിതാക്കൾ ഞെട്ടി. ബഹറിനിൽ ആണ് ഈ അപൂർവ്വമായ സംഭവം നടക്കുന്നത്.
മൂക്കിനുള്ളിൽ തടസ്സം അനുഭവപ്പെട്ട പെൺകുട്ടി ചികിത്സയ്ക്കുവേണ്ടി ആശുപത്രിയിൽ എത്തുകയായിരുന്നു. തുടർന്നാണ് പരിശോധന നടത്തിയത്. തുടർന്നാണ് മൂക്കിൽ പല്ലു വളരുന്നത് ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് ഒപ്ടിക്കൽ ഫൈബർ സാങ്കേതികവിദ്യ ഉപയോഗിച്ച് ഒരു മണിക്കൂർ നീണ്ട ശസ്ത്രക്രിയയിലൂടെ മൂക്കിൽ നിന്ന് പല്ല് പുറത്തെടുക്കുകയായിരുന്നു. മൂക്കിനുള്ളിൽ തടസ്സം അനുഭവപ്പെടുന്ന തായും എന്തോ തങ്ങി നിറഞ്ഞതായി തോന്നുന്നു എന്നും ആണ് ഇഎൻടി വിഭാഗത്തിൽ എത്തിയ പെൺകുട്ടി പറഞ്ഞത്.
തുടർന്ന് എൻഡോസ്കോപ്പി സിടി സ്കാൻ തുടങ്ങിയവ നടത്തുകയായിരുന്നു. പരിശോധനയിൽ മൂക്കിനുള്ളിൽ പല്ലു പോലെ എന്തോ വസ്തു ഉള്ളതായി കണ്ടെത്തുകയായിരുന്നു. മൂക്കിലെ ദ്വാരത്തിലെ നടുവിലായാണ് ഇതിന്റെ സ്ഥാനം എന്ന് വ്യക്തമായി. തുടർന്ന് ശസ്ത്രക്രിയ നടത്തുകയായിരുന്നു. മറ്റ് യാതൊരു പ്രശ്നങ്ങളും ഇല്ലാതെ ശസ്ത്രക്രിയ വിജയകരമായി നടന്നുവെന്നും. രോഗിയുടെ ആരോഗ്യസ്ഥിതി മെച്ചപ്പെട്ടു എന്നും ഡോക്ടർ വെളിപ്പെടുത്തി. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.