ഒരു കുഞ്ഞിനു വേണ്ടി കൊതിക്കാത്തവരായി ആരും തന്നെ കാണില്ല. ഒരു കുഞ്ഞിക്കാലു കാണാൻ വേണ്ടി പ്രാർത്ഥനകളും ചികിത്സകളും നടത്തുന്ന നിരവധി ദമ്പതികൾ ലോകത്ത് ഉണ്ട്. ഇത്തരത്തിൽ കാത്തിരുന്നു ജനിച്ച ഇരട്ട കണ്മണികൾ മരണപ്പെട്ടതിന്റെ സങ്കടത്തിലായിരുന്നു റഷ്യൻ സ്വദേശികളായ ദമ്പതികൾ. ആശുപത്രിയിൽ നിന്ന് പൊതിഞ്ഞ നിലയിൽ ലഭിച്ച നവജാതശിശുക്കളുടെ മുഖം അദ്ദേഹത്തിന് കാണാൻ സാധിച്ചിരുന്നില്ല. എന്നാൽ അടക്കം ചെയ്യുന്നതിനു മുൻപായി.
മക്കളെ ഒരു തവണയെങ്കിലും കാണണമെന്ന ആഗ്രഹത്തെ തുടർന്ന് തുണി മാറ്റിയ അദ്ദേഹം കണ്ടത് അമ്പരപ്പിക്കുന്ന ഒരു കാഴ്ചയാണ്. തന്റെ രണ്ട് ആൺമക്കളുടെ സ്ഥാനത്ത് വെറും പാവകൾ മാത്രമാണ് തുണിയിൽ പൊതിഞ്ഞ നിലയിൽ ഉണ്ടായിരുന്നത്. കുട്ടികളുടെ ഡയപ്പർ ധരിപ്പിച്ച് യഥാർത്ഥ ശിശുക്കളാണ് എന്ന് തോന്നുന്ന തരത്തിലാണ് രണ്ടു കുഞ്ഞുങ്ങളെയും പൊതിഞ്ഞ് ഇരുന്നത്. അത് പാവകൾ ആണെന്ന് തിരിച്ചറിഞ്ഞതോടെ മക്കൾ ജീവനോടെ ഉണ്ടാകാമെന്നും ആശുപത്രി അധികൃതർ മക്കളെ.
കടത്തിയത് ആകുമെന്നും ഇദ്ദേഹം ചിന്തിച്ചു. തുടർന്ന് പോലീസിന്റെ സഹായം തേടി. തുടർന്നുള്ള അന്വേഷണത്തിലാണ് ഇദ്ദേഹത്തിന്റെ ഭാര്യ കുഞ്ഞുങ്ങൾക്ക് ജന്മം നൽകിയിരുന്നില്ല എന്ന് കണ്ടെത്തിയത്. സിനിമയെ വെല്ലുന്ന തരത്തിൽ ഭാര്യ നടത്തിയ അഭിനയമാണ് ഇതെല്ലാം എന്നാണ് പോലീസ് കണ്ടെത്തിയത്. കുട്ടികളില്ലാത്ത വിഷമത്തിൽ ഇരിക്കുന്ന ഭർത്താവിനെ സന്തോഷിപ്പിക്കാൻ വേണ്ടിയാണ് താൻ ഇത് ചെയ്തതെന്ന് ഭാര്യ പറയുന്നു. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.