ഒരു കുഞ്ഞിനു വേണ്ടി നിരവധി പ്രാർത്ഥനകളും ചികിത്സകളും നടത്തുന്ന ദമ്പതികളെയും അമ്മമാരെയും കാണാതിരിക്കാൻ ഇന്നത്തെ ലോകത്ത് കഴിയില്ല. ഇത്തരത്തിൽ കുഞ്ഞിനുവേണ്ടി കാത്തിരിക്കുന്ന ദമ്പതികളുടെ കഥയാണ് ഇവിടെ കാണാൻ കഴിയുക. ആഗ്രഹിച്ചു കിട്ടിയ ആദ്യ കുഞ്ഞിനെ കണ്ട് കൊതി തീരും മുമ്പ് ആ കുഞ്ഞ് ഈ ഭൂമിയിൽ നിന്നും വിടപറഞ്ഞു. ആ അമ്മയ്ക്ക് തന്റെ കുഞ്ഞിനെ ലാളിക്കാൻ ആകെ കിട്ടിയ നിമിഷങ്ങൾ 36 മണിക്കൂറുകൾ ആയിരുന്നു. രണ്ടാമത്തെ കുഞ്ഞും ഇത്തരത്തിൽ തന്നെ.
ആ മാതാപിതാക്കൾ തീർത്തും തളർന്നുപോയി. ഒരു കുഞ്ഞിനുവേണ്ടി വിവാഹശേഷം 10 വർഷമാണ് ഈ ദമ്പതികൾ കാത്തിരുന്നത്. ചികിത്സയുടെ പ്രാർത്ഥനയുടെയും ഫലമായി യുവതി ഗർഭിണിയായി. കാത്തിരിപ്പിന്റെയും സന്തോഷത്തിന്റെയും ദിനങ്ങളായിരുന്നു അവർക്ക് അത്. എട്ടാം മാസത്തിൽ നടത്തിയ ചെക്ക് പിലാണ് കുഞ്ഞിന്റെ കിഡ്നി ക്രമാതീതമായി വളരുന്നതിന് പറ്റി മനസ്സിലാക്കിയത്. ഉടൻ തന്നെ ശസ്ത്രക്രിയ നടത്തി വിദഗ്ധ ചികിത്സ നൽകിയെങ്കിലും രക്ഷിക്കാൻ കഴിഞ്ഞില്ല.
കാലങ്ങൾക്കുശേഷം വീണ്ടും യുവതി ഗർഭിണിയായി. എന്നാൽ പരിശോധനയിൽ ഈ കുഞ്ഞിനും അതേ അസുഖം കണ്ടെത്തി. കുഞ്ഞിനെ രക്ഷിക്കാൻ ആവില്ലെന്നും അബോഷൻ ചെയ്യണമെന്ന് ഡോക്ടർമാർ നിർദേശിച്ചു. എന്നാൽ ഈ അമ്മ അത് സമ്മതിച്ചില്ല. ആ രാജ്യത്തെ ഏറ്റവും മികച്ച ആശുപത്രിയിൽ തന്നെ ഏറ്റവും മികച്ച ചികിത്സ ആ കുഞ്ഞിനുവേണ്ടി അവർ നൽകി. ഏഴു വർഷം നീണ്ട ചികിത്സയിൽ ഇന്ന് ആ കുഞ്ഞ് പരിപൂർണ്ണ ആരോഗ്യ വതി യാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.