മാതാപിതാക്കളെ ജീവനുതുല്യം സ്നേഹിക്കുന്ന മക്കൾ ഇന്നത്തെ കാലത്ത് കുറഞ്ഞുവരികയാണ്. വളരെ കഷ്ടപ്പെട്ട് വളർത്തിക്കൊണ്ടുവരുന്ന മക്കൾ സ്വയംപര്യാപ്തർ ആകുമ്പോൾ മാതാപിതാക്കളെ കൈ വെടിയുന്ന പല സന്ദർഭങ്ങളും നാം കണ്ടിട്ടുണ്ട്. ഇവയിൽനിന്നെല്ലാം വ്യത്യസ്തമായ ഒന്നാണ് ഇവിടെ കാണാൻ കഴിയുക. ചെറുപ്രായത്തിൽ മക്കളെ മാതാപിതാക്കളാണ് സംരക്ഷിക്കുക.
അത് എന്തു കുറവുണ്ടെങ്കിലും അതിന്റെ പരിധിയിൽ നിന്നുകൊണ്ട് തന്നെ. എന്നാൽ തന്റെ മാതാപിതാക്കളെ സംരക്ഷിക്കാൻ വേണ്ടി ഓട്ടോ ഓടിക്കുന്ന എട്ടു വയസ്സുള്ള ഒരു കുട്ടിയെ ആണ് ഇവിടെ കാണാൻ കഴിയുക. തന്റെ രക്ഷിതാക്കൾ അന്ധർ ആണെന്നും വീട് പോറ്റാൻ ചന്തയിലെ കടകളിൽ അരിയും പയറും എത്തിച്ചു കൊടുക്കുകയാണ് ചെയ്യുന്നതെന്നും ഈ കുട്ടി പറയുന്നു. ഈ ഓട്ടോയിലാണ് സാധനങ്ങൾ കയറ്റി ഇറക്കുന്നത്. 8 വയസ്സുകാരൻ ഓട്ടോറിക്ഷ ഓടിക്കുന്ന ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുന്നത്.
https://youtu.be/4m_NU1oIeFQ
അന്തരായ രക്ഷിതാക്കളെയും ഇളയ സഹോദരങ്ങളെയും പോറ്റാൻ ആണ് ഈ കുട്ടി ഇലക്ട്രിക് ഓട്ടോ ഓടിക്കുന്നത്. ആന്ധ്ര പ്രദേശിലാണ് ഈ സംഭവങ്ങൾ നടക്കുന്നത്. സീറ്റിലിരുന്ന് കാലുകൾ താഴെ എത്താത്തത് കൊണ്ട് സീറ്റിലെ ഒരുവശത്ത് ഇരുന്നാണ് ഈ കുട്ടി വണ്ടി ഓടിക്കുന്നത് പോലും. ഓട്ടോ ഓടിക്കുന്നത് ശ്രദ്ധയിൽപെട്ട ഒരു യുവാവാണ് കുട്ടിയുടെ കഥ പുറംലോകത്ത് എത്തിക്കുന്നതിൽ സഹായിച്ചത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.