ദിവസങ്ങൾക്ക് മുൻപാണ് ഒരു കുഞ്ഞിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വയറലായി മാറിയിരുന്നത്. ഓൺലൈൻ ക്ലാസിന് പറ്റില്ല ഉമ്മ എന്ന് പറഞ്ഞു കരയുന്ന ഒരു കുഞ്ഞിന്റെ വീഡിയോ ആയിരുന്നു ഇത്. ഈ വീഡിയോ നിമിഷങ്ങൾക്കകം വൈറലായിരുന്നു. വയനാട്ടിൽ നിന്നുള്ള ഒരു കുഞ്ഞിന്റെ വീഡിയോ ആണ് ഇത്. ഇപ്പോളിതാ വിദ്യാഭ്യാസ മന്ത്രി വീഡിയോ കോളിലൂടെ ആ കുഞ്ഞിനെ വിളിച്ചപ്പോൾ ഉള്ള സംഭവങ്ങൾ ആണ് എല്ലാവരുടെയും ശ്രദ്ധ പിടിച്ചുപറ്റുന്നത്. മന്ത്രി പോലും.
ഞെട്ടിച്ച് ആയിരുന്നു ഈ കുട്ടിയുടെ സംസാരം. സാർ എന്ന് വിളിച്ച കുഞ്ഞിനോട് അപ്പൂപ്പൻ എന്ന് വിളിക്കാനും മന്ത്രി ആവശ്യപ്പെടുന്നുണ്ട്. ഈ കുഞ്ഞിന്റെ വർത്തമാനം കേട്ട് മിടുക്കി ആണെന്ന് മന്ത്രി അഭിനന്ദിക്കാനും മറന്നില്ല. തന്റെ പ്രശ്നങ്ങളെല്ലാം തന്നെ ആ കുഞ്ഞ് മന്ത്രിയോട് പറയുന്നത് ആരുടെയും മനംകവരുന്ന ദൃശ്യങ്ങളാണ്. വൈറലാകുന്ന ആ വീഡിയോ ആണ് ഇവിടെ കാണാൻ കഴിയുക. കുഞ്ഞിന്റെ നിരവധി ദുഃഖങ്ങൾ കേട്ടശേഷം അതിനു പരിഹാരം കാണാമെന്ന് വാക്കു കൊടുക്കുകയും ചെയ്യുന്നുണ്ട്.
ഓൺലൈനിൽ ഉള്ള പഠിപ്പ് വളരെ ബുദ്ധിമുട്ടാണെന്നും സ്കൂൾ ഒന്ന് തുറന്നു കിട്ടിയാൽ മതിയായിരുന്നു എന്നും ആ കുഞ്ഞു പറയുന്നുണ്ട്. സ്കൂൾ ഇതുവരെ കണ്ടിട്ടില്ല എന്നു വരെ ആ കുഞ്ഞു പറയുന്നുണ്ട്. വീഡിയോ കോളിലൂടെ സംസാരിക്കുന്ന മന്ത്രി കുഞ്ഞിന്റെ പഠന വിശേഷണങ്ങളും ചോദിക്കുന്നുണ്ട്. ശേഷം വയനാട്ടിൽ വരുമ്പോൾ വീട്ടിലേക്ക് വരാനും കുഞ്ഞു ആവശ്യപ്പെടുന്നുണ്ട്. കാണുന്ന ഏവരുടെയും മനം നിറയ്ക്കുന്നതാണ് ഈ വീഡിയോ. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.