ഫോൺ ചാർജിൽ ഇട്ട് ഗെയിം കടിക്കുന്ന ശീലം കുട്ടികളിൽ ആണ് പ്രധാനമായും കണ്ടു വരിക. എന്നാൽ ഇത് അപകടം വിളിച്ചു വരുത്തും എന്നാണ് പറയുക. ഇത്തരത്തിലുള്ള പല സംഭവങ്ങളും നാം കണ്ടിട്ടുള്ളതാണ്. ഇത്തരത്തിൽ ഒന്നാണ് ഇവിടെ കാണാൻ കഴിയുക. ചാർജിലിട്ട ഫോണിൽ ഗെയിം കളിച്ച് 54 വയസ്സുള്ള തായ്‌ലാൻഡ് യുവതിയാണ് ഷോക്കേറ്റ് മരണമടഞ്ഞത്.
രണ്ടു ദിവസം മുൻപ് പിറന്നാളിന് ഭർത്താവ് സമ്മാനിച്ച ഫോണാണ് ദുരന്തത്തിന് കാരണമായത്. ഷോക്കേറ്റ സ്ത്രീയുടെ കൈയിൽ പൊള്ളലേറ്റ പാടുകളും ഉണ്ട്. വൈദ്യുതി ആഘാതമേറ്റതിന് സമ്മാനമായിരുന്നു ഈ പാടുകൾ. ബാറ്ററി റീചാർജ് ചെയ്തു കൊണ്ടിരിക്കുന്ന സമയത്ത് ഉപയോഗിക്കുന്ന ഫോൺ പൊട്ടിത്തെറിക്കുന്നതും ഇതുപോലെയാണ്.
ചാർജ് ചെയ്യുമ്പോൾ ഫോൺ വെറുതെ ഇരിക്കുകയാണ് എന്ന ധാരണ തെറ്റാണ്. ചാർജ് ചെയ്യുന്ന ഫോണിൽ കൂടുതലായി ഉപയോഗം വരുന്നത് ഫോൺ ചൂടാവുകയും സർക്യൂട്ട് ഷോട്ട് ആവുകയും ചെയ്യുന്നു. അത് ബാറ്ററിയുടെ സ്ഫോടനത്തിലേക്ക് നയിക്കുകയും ചെയ്യും. ഇത് വളരെ ശ്രദ്ധിക്കേണ്ട ഒരു കാര്യമാണ്. പലരും ഇത് കാര്യമായ പരിഗണന കൊടുക്കാതെ ഒഴിവാക്കുകയാണ് ചെയ്യാറ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.