എയർഹോസ്റ്റസ് ചെയ്തത് കണ്ടു കൈയടിച്ച് സോഷ്യൽ മീഡിയ…

വിമാനത്തിലെ യാത്രക്കാരുടെ കൈയിൽ നിന്ന് പിഞ്ചുകുഞ്ഞ് വഴുതി വീഴുന്നത് കണ്ടു എയർ ഹോസ്റ്റസ് ചെയ്തതാണ് ഇപ്പോൾ വാർത്തയായിരിക്കുന്നത്. സ്വന്തം ജീവൻ പോലും വകവയ്ക്കാതെയാണ് യാത്രക്കാരിയുടെ കുഞ്ഞിനുവേണ്ടി ഈ എയർഹോസ്റ്റസ് ഇത് ചെയ്തത്. അഭിനന്ദന പ്രവാഹമാണ് ഈ യുവതിക്ക് ഇപ്പോൾ. സംഭവം നടക്കുന്നത് മുംബൈ എയർപോർട്ടിൽ വെച്ചാണ്. 10 മാസം മാത്രം പ്രായമുള്ള പിഞ്ചു കുഞ്ഞിനെ ആണ് ഈ യുവതി സാഹസികമായി രക്ഷിച്ചത്.

യാത്രക്കാരുടെ കൈയിൽനിന്ന് കുഞ്ഞ് അബദ്ധത്തിൽ താഴേക്ക് വീഴുകയായിരുന്നു ഈ സമയം സമീപത്ത് ഉണ്ടായിരുന്ന ഈ യുവതി ചാടിവീണ് കുഞ്ഞിനെ തന്റെ കൈപിടിയിൽ ഒതുക്കുകയായിരുന്നു. കുഞ്ഞിന് ഒരു പോറൽ പോലും ഏൽക്കാതെ ഈ യുവതി രക്ഷപ്പെടുത്തി. എന്നാൽ കുഞ്ഞിനെ രക്ഷപ്പെടുത്തുന്നതിന് ഇടയിൽ യുവതിക്ക് സാരമായി പരിക്കേറ്റിരുന്നു.

പരിക്കുകൾ പോലും വകവെക്കാതെയാണ് ആ പെൺകുട്ടി എന്റെ കുഞ്ഞിനെ രക്ഷപ്പെടുത്തിയത്. മൂക്കിനെ ഗുരുതരമായി പരിക്കേറ്റെങ്കിലും കുഞ്ഞിനെ അവൾ കൈവിട്ടില്ല. യുവതിക്ക് നന്ദി അറിയിച്ച് ആ അമ്മ എഴുതിയ കത്തിലാണ് ഇങ്ങനെ പറയുന്നത്. സംഭവം വൈറലായതോടെ നിരവധി പേരാണ് പെൺകുട്ടിക്ക് അഭിനന്ദനവുമായി വന്നിരിക്കുന്നത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.

Leave a Reply

Your email address will not be published. Required fields are marked *