ആരോ മനപ്പൂർവ്വം ഉപേക്ഷിച്ച പോലെ വഴിയരികിൽ ഇരിക്കുന്ന ഒരു സഞ്ചി. ആരായാലും അതിൽ ഒന്ന് നോക്കി പോകും. തുടർന്ന് അതു തുറന്നു നോക്കിയ വഴിയാത്രക്കാരും കണ്ട കാഴ്ചയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വാർത്തയാകുന്നത്. ഒരു കുഞ്ഞിനെ കിട്ടാനും ലാളിക്കാനും ദൈവത്തോട് പ്രാർത്ഥിക്കുന്ന നിരവധി അച്ഛനമ്മമാർ നമുക്കു ചുറ്റിലുമുണ്ട്. ഒരു കുഞ്ഞിക്കാല് കാണാൻ വേണ്ടി കൊതിക്കുന്നവർ.
ഒരു കുഞ്ഞില്ലാത്ത വിഷമം അവർക്ക് ചിലപ്പോൾ പറഞ്ഞ് അറിയിക്കാൻ പോലും പറ്റില്ല. എന്നാൽ മറ്റു ചിലരാകട്ടെ കുഞ്ഞ് ഒരു ബാധ്യതയായി ഉപേക്ഷിക്കുന്നവർ ആണ്. ഇപ്പോൾ കാണാൻ കഴിയുന്നതും അത്തരത്തിൽ ഏവരുടെയും ചങ്ക് തകർക്കുന്നതും മനസ്സിൽ ദേഷ്യം തോന്നുന്നതുമായ ഒരു വീഡിയോയാണ്. റോഡരികിൽ കണ്ട സഞ്ചി അനങ്ങുന്നത് കണ്ട് തുറന്നു നോക്കിയ യാത്രക്കാരൻ കണ്ടത് ഞെട്ടിക്കുന്ന ഒരു കാഴ്ചയാണ്.
https://youtu.be/_Lq1cG3We_k
തുണിയിൽ പൊതിഞ്ഞു കെട്ടി സഞ്ചിയിലാക്കി വഴിയിൽ ഉപേക്ഷിച്ച നിലയിൽ ഒരു പിഞ്ചു കുഞ്ഞ്. ശ്വാസമെടുക്കാൻ പോലും കുഞ്ഞിന് പ്രയാസം തോന്നുന്ന രീതിയിലാണ് കുഞ്ഞിനെ കണ്ടെത്തിയത്. ഈ ദൃശ്യങ്ങൾ കണ്ടവരുടെ ചങ്ക് ഒരു നിമിഷമെങ്കിലും പിടഞ്ഞു കാണും. പിഞ്ചു കുഞ്ഞിനെ ഉപേക്ഷിച്ചു പോയവർ തെല്ലുപോലും മനസാക്ഷി ഇല്ലാത്തവരാണ് എന്ന് വ്യക്തമാണ്. ഒരു മനുഷ്യർക്കും ഇത്രയും ക്രൂരത ചെയ്യാൻ സാധിക്കില്ല. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.