മാതാപിതാക്കന്മാർക്ക് മക്കളുമായുള്ള സ്നേഹത്തിന്റെ ആഴം ഒരിക്കലും അളക്കാൻ കഴിയുന്ന ഒന്നല്ല. ഇത്തരത്തിൽ ഒരു മാതാപിതാക്കന്മാരും തന്റെ മക്കൾക്ക് സ്നേഹം അളന്നു നൽകുകയുമില്ല. മക്കൾക്ക് വേണ്ടതെല്ലാം നൽകുകയും. അവർ ചോദിക്കാതെ തന്നെ അവരുടെ ഇഷ്ടങ്ങൾ സാധിപ്പിച്ചു നൽകുകയും ചെയ്യുന്നവരാണ് ഒട്ടുമിക്ക മാതാപിതാക്കന്മാരും. എന്നാൽ ഇവിടെ കാണാൻ കഴിയുക ഒരു മാതാവിന്റെയും പിതാവിന്റെയും സങ്കടപ്പെടുത്തുന്ന കാഴ്ചയാണ്. ക്യാൻസർ മൂലം.
മരണത്തിലേക്ക് അടുത്തു കൊണ്ടിരിക്കുന്ന പൊന്നുമോന് ആഗ്രഹം സാധിക്കാൻ ഒരു അച്ഛൻ ചെയ്തത് കണ്ടോ. ഏവരുടെയും കണ്ണുകൾ നിറഞ്ഞു പോകും. മരണത്തിലേക്ക് നടന്നു കൊണ്ടിരിക്കുന്ന ഈ അഞ്ചു വയസ്സുകാരന് ബ്രെയിൻ ട്യൂമർ ആണ്. ഒന്നും ചെയ്യാൻ കഴിയാത്ത അവസ്ഥയിലെത്തി കാര്യങ്ങൾ. എല്ലാം കൊണ്ടും മനസ്സ് തകർന്ന് വിങ്ങിപ്പൊട്ടുന്ന കുടുംബം. ഈ കുഞ്ഞ് ആകട്ടെ സത്യമറിയാതെ കളിച്ചു ചിരിച്ചു നടക്കുന്നു. ഈ കുഞ്ഞിന്റെ ഏറ്റവും വലിയ ആഗ്രഹം ആയിരുന്നു സ്പൈഡർ മാനെ.
ഒന്ന് കാണണം എന്നത്. അവന്റെ അവസാന ആഗ്രഹം ഒരുപക്ഷേ ഇതായിരിക്കാം എന്ന് മനസ്സിലാക്കി പിതാവ് അതിന് വേണ്ട തയ്യാറെടുപ്പുകൾ തുടങ്ങി. ചാടാനും ഓടാനും കീഴ്മേൽ മറിയാനും അദ്ദേഹം പരിശീലിച്ചു. ഒടുവിൽ സ്പൈഡർമാൻ വേഷത്തിൽ കുഞ്ഞിന്റെ അരികിൽ എത്തി ആ അച്ഛൻ. ആ കുഞ്ഞ് അത്രയേറെ സന്തോഷിച്ച ഒരു ദിവസം മറ്റൊന്ന് ഉണ്ടായിരുന്നില്ല. ഇതുപോലെ ഒരു അച്ഛനെ കിട്ടിയത് ആ കുഞ്ഞിന്റെ ഭാഗ്യം എന്നായിരുന്നു സമൂഹമാധ്യമങ്ങളിൽ പലരും പറഞ്ഞത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.