ഭാഗ്യം തേടിയെത്തുക പലപ്പോഴും പ്രതീക്ഷിക്കാത്ത സമയങ്ങളിൽ ആയിരിക്കും. ഇത്തരത്തിൽ ഒരു സംഭവമാണ് ഇവിടെ കാണാൻ കഴിയുക. കടലിൽ നിന്ന് ഒടുവിൽ മത്സ്യത്തൊഴിലാളിക്ക് ലഭിച്ചത് ലോകത്ത് ഇതുവരെ ആർക്കും ലഭിക്കാത്ത ഏറ്റവും വലിയ നിധി. 23 കോടി രൂപ മൂല്യമുള്ള നിധിയാണ് കടലിൽ നിന്ന് ഇയാൾക്ക് ലഭിച്ചത്. തായ്‌ലൻഡിലെ മത്സ്യത്തൊഴിലാളിയായ അറുപതുകാരനെ ആണ് ഇത്തരത്തിൽ ഭാഗ്യം തുണച്ചത്.
കടൽത്തീരത്തു കൂടി നടക്കുമ്പോഴാണ് ഒരു വസ്തു കാലിൽ തട്ടിയത് ഇദ്ദേഹം ശ്രദ്ധിക്കുന്നത്. കണ്ടു പരിചയം ഇല്ലാത്ത വസ്തു മണ്ണു മൂടിയ അവസ്ഥയിലാണ് കിടന്നിരുന്നത്. നല്ല ഭാരം തോന്നിയതുകൊണ്ട് സുഹൃത്തുക്കളെ വിളിച്ചുവരുത്തി ആ വസ്തു മറ്റൊരു സ്ഥലത്തേക്ക് മാറ്റിയിട്ടു. പിന്നീട് നടത്തിയ പരിശോധനയിലാണ് കോടികൾ വിലപിടിപ്പുള്ള തിമിംഗലത്തിന്റെ ശർദ്ദി ആണെന്ന് മനസ്സിലായത്. 100 കിലോഗ്രാം തൂക്കം ഉണ്ടായിരുന്നു അതിന്.
ലോകത്ത് ഇതുവരെ ലഭിച്ചിട്ടുള്ളതിൽ വെച്ച് ഏറ്റവും വലിയ തിമിംഗല ശർദ്ദി ആണെന്നാണ് കണക്കുകൂട്ടാൻ. സംഭവമറിഞ്ഞെത്തിയ ബിസിനസുകാർ ഇതിന് ഇട്ട വില ആണ് എല്ലാവരെയും അമ്പരപ്പിച്ചത്. 23 കോടി രൂപയാണ് ഇവർ അതിന് വിലയിട്ടത്. വിലകൂടിയ പെർഫ്യൂമുകൾ ഉണ്ടാക്കാൻ തിമിംഗലത്തിന്റെ ശർദ്ദി ഉപയോഗിക്കാറുണ്ട്. വാർത്തയറിഞ്ഞ് നിരവധിപേരാണ് ഇദ്ദേഹത്തെ അന്വേഷിച്ച് എത്തിയത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.