മലയാളി പ്രേക്ഷകരുടെ പ്രിയ സീരിയൽ താരം ആത്മഹത്യ ചെയ്ത നിലയിൽ… ഞെട്ടിത്തരിച്ച് താരങ്ങളും ആരാധകരും

മലയാളി പ്രേക്ഷകരെ ഒന്നടങ്കം സങ്കടത്തിൽ ആഴ്ത്തുന്ന ഒരു വാർത്തയാണ് ഇപ്പോൾ കേൾക്കാൻ കഴിയുക. പ്രശസ്ത സീരിയൽ നടനും പ്രേക്ഷകരുടെ പ്രിയ താരവുമായ രമേശ് വലിയശാലയെ മരിച്ച നിലയിൽ കണ്ടെത്തി. സാമ്പത്തികമായി നിരവധി പ്രശ്നങ്ങൾ ഉണ്ടെന്ന് ആണ് വിവരം. ശനിയാഴ്ച പുലർച്ചെ യോടു കൂടി വീട്ടിലെ മുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. നാടകത്തിലൂടെ കലാരംഗത്ത് എത്തിയതാണ് രമേശ് വലിയശാല.

നിരവധി സീരിയലുകളിലും സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. മലയാള സീരിയൽ രംഗത്തെ ഏറ്റവും തിരക്കുള്ള നടൻമാരിൽ ഒരാളായിരുന്നു ഇദ്ദേഹം. 22 വർഷത്തോളം സീരിയൽ രംഗത്ത് സജീവമായിരുന്നു ഇദ്ദേഹം. ഗവൺമെന്റ് ബോർഡർ സ്കൂളിലായിരുന്നു വിദ്യാഭ്യാസം. കോളേജ് പഠനത്തിനുശേഷം താര മിനിസ്ക്രീനിൽ ഭാഗം ആകുകയായിരുന്നു. നിരവധി താരങ്ങളും സഹപ്രവർത്തകരും പ്രിയനടന് ആദരാഞ്ജലികൾ അർപ്പിച്ചു.

മലയാളികളുടെ പ്രിയ താരത്തിന്റെ വേർപാടിൽ ഞെട്ടലിലാണ് ആരാധകരും. മലയാള സീരിയൽ രംഗത്ത് തന്റെ തായ സ്ഥാനം നേടിയെടുക്കാൻ താരത്തിന് കഴിഞ്ഞിട്ടുണ്ട്. എക്കാലത്തും മലയാളി പ്രേക്ഷകരുടെ മനസ്സിൽ കാണുന്ന ഒരു മുഖമാണ് ഇദ്ദേഹത്തിന്റെത്. താരത്തിന്റെ വേർപാടിൽ അതീവ ദുഖിതരാണ് താരങ്ങളും ആരാധകരും. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.

Leave a Reply

Your email address will not be published. Required fields are marked *