വളരെ വലിയ ആഘോഷത്തോടെ യും ആർഭാടത്തോടെ നടത്തുന്ന വിവാഹങ്ങൾ പലതും വിവാഹമോചനത്തിൽ എത്തിനിൽക്കുന്നത് ചെറിയ കാര്യമൊന്നുമല്ല. ഇന്നത്തെ കാലത്ത് വിവാഹമോചനക്കേസുകൾ വളരെ സുലഭമായി കാണാനും കഴിയും. പല കാരണങ്ങൾ കൊണ്ടാണ് പല വിവാഹമോചനങ്ങളും നടക്കുന്നത്. അത്തരത്തിലുള്ള ഒരു വിചിത്രമായ കാരണവും വിവാഹമോചനവും ആണ് ഇപ്പോൾ വൈറലാകുന്നത്.
ഭർത്താവ് ആഴ്ചകളോളം കുളിക്കുകയും ഷേവ് ചെയ്യുകയും ഇല്ലാത്തതിനാലാണ് വിവാഹമോചനം ആവശ്യപ്പെട്ടു യുവതി കോടതിയിലെത്തിയത്. മധ്യപ്രദേശിലാണ് ഈ സംഭവങ്ങൾ അരങ്ങേറിയത്. 23 കാരിയായ യുവതിയാണ് ഈ വിചിത്ര പരാതിയുമായി കുടുംബ കോടതിയിലെത്തിയത്. യുവതിയും ഭർത്താവും പരസ്പരം സമ്മതത്തോടുകൂടി യാണ് വിവാഹമോചനത്തിന് കോടതിയിൽ അപേക്ഷ നൽകിയതെന്ന് കോടതിയിൽ കൗൺസിലർ പറഞ്ഞു.
25കാരനായ തന്റെ ഭർത്താവ് 8 ദിവസത്തോളം തുടർച്ചയായി ഷേവ് ചെയ്യാതെയും കുളിക്കാതെയും കഴിയും എന്നാണ് യുവതിയുടെ പരാതി. ദുർഗന്ധം മൂലം കുളിക്കാൻ ആവശ്യപ്പെട്ടാൽ പെർഫ്യൂം പുരട്ടുകയാണ് ചെയ്യുന്നത് എന്നാണ് യുവതി കോടതിയിൽ പറഞ്ഞത്. ഏതാനും ദിവസങ്ങളായി ചെറിയ പ്രശ്നങ്ങളുടെ പേരിൽ ഇരുവരും അകന്നു കഴിയുകയാണ് ആറുമാസം ഇരുവരും മാറിതാമസിക്കാൻ ആണ് കോടതി നിർദേശിച്ചിരിക്കുന്നത്.
സമൂഹത്തിൽ വിവാഹ മോചന കേസുകൾ നിരവധിയുണ്ടെങ്കിലും അതിനെല്ലാം ഇത്തരത്തിലുള്ള കാരണങ്ങൾ ഉണ്ടായിട്ടില്ല. അവിഹിതം മൂലവും മറ്റു പല ദാമ്പത്യ പ്രശ്നങ്ങളാലും വിവാഹമോചനക്കേസുകൾ കണ്ടിട്ടുണ്ട്. ഇത് തികച്ചും വ്യത്യസ്തമാണെന്ന് പലരും അഭിപ്രായപ്പെട്ടു. എന്തായാലും സ്ത്രീയുടെ പരാതിക്ക് കാര്യമുണ്ട് എന്നാണ് കൂടുതൽ പേരും അഭിപ്രായപ്പെടുന്നത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.