ചില വാർത്തകൾ കേട്ടാൽ ഇനി ആർക്കും ഇങ്ങനെ സംഭവിക്കാതിരിക്കട്ടെ എന്ന് തോന്നും. പ്രതീക്ഷിക്കാത്ത സമയങ്ങളിലും നേരങ്ങളിലും ചിലപ്പോൾ ദുരന്തങ്ങൾ തേടിയെത്താറുണ്ട്. നാം പോലുമറിയാതെ നമ്മെ തേടിയെത്തുന്ന ദാരുണമായ സംഭവങ്ങൾ. അത്തരത്തിലുള്ള ഒന്നാണ് ഇവിടെ കാണാൻ കഴിയുക. പുഴയിൽ അജ്ഞാതമൃതദേഹം കിടക്കുന്നതായി ഒരു അജ്ഞാത ഫോൺ കോൾ വന്നതിനെ തുടർന്നാണ്.
ഫയർ സ്റ്റേഷൻ അധികൃതർ മൃതദേഹം കിടക്കുന്ന പുഴയുടെ അരികിൽ എത്തി. അനേകം ദുരന്തങ്ങൾക്കും രക്ഷപ്പെടുത്തലുകൾക്കും നേതൃത്വം കൊടുത്ത ഒരു ഫയർമാൻ ആണ് നീന്തി മൃതദേഹത്തിന് അരികിലെത്തി താങ്ങിയെടുത്ത് കരക്ക് എത്തിച്ചത്. അതുവരെ അദ്ദേഹത്തിന്റെ മുഖമോ ശരീരമോ അദ്ദേഹം ശ്രദ്ധിച്ചിരുന്നില്ല. കരയിൽ തിരിച്ചു കിടത്തി മൃതദേഹത്തിന്റെ മുഖത്തേക്ക് നോക്കിയ അദ്ദേഹം ഒന്നു ഞെട്ടി.
ചങ്ക് പൊട്ടുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്. രണ്ട് ദിവസം മുൻപ് നാട്ടിലേക്ക് എന്ന് പറഞ്ഞു വീട്ടിൽ നിന്നിറങ്ങിയ സ്വന്തം പിതാവിന്റെ മൃതദേഹം ആയിരുന്നു അത്. ആ ദയനീയ കാഴ്ച കണ്ട് പൊട്ടിക്കരയുന്ന അദ്ദേഹത്തെ സഹപ്രവർത്തകർക്ക് പോലും നിയന്ത്രിക്കാൻ കഴിഞ്ഞില്ല. മരണകാരണം ഒന്നും വ്യക്തമായിട്ടില്ല. പോലീസ് അന്വേഷണം നടത്തുന്നുണ്ട്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.