Chronic migraine symptoms : പലതരത്തിലുള്ള വേദനകൾ നമ്മെ എന്നും അലട്ടി കൊണ്ടിരിക്കുന്നു. അത്തരത്തിൽ ഏറ്റവും അധികം നമ്മെ അകറ്റുന്ന ഒരു പ്രശ്നമാണ് തലവേദന. പല കാരണങ്ങൾ തലവേദനകൾ ഉണ്ടാകാം. അല്പനേരം സൂര്യന്റെ വെയിൽ നേരിട്ട് ഏറ്റാൽ വരെ ഇത്തരത്തിൽ തലവേദനകൾ ഉണ്ടാകാം. എന്നാൽ ഇത്തരം തലവേദനകൾ അൽപസമയത്തിനുശേഷം അല്ലെങ്കിൽ ഒരു ദിവസത്തിനുള്ളിൽ നമ്മിൽ നിന്ന് പൂർണമായി വിട്ടു പോകാറുണ്ട്. എന്നാൽ ചില തലവേദനകൾ അടിക്കടി നാമോരോരുത്തരെയും ബുദ്ധിമുട്ടിക്കാറുണ്ട്.
അത്തരത്തിലുള്ള തലവേദന മൈഗ്രേൻ തലവേദന എന്ന് വിളിക്കാം. ഇതിനെ നാം ചെന്നികുത്ത് എന്നും പറയാറുണ്ട്. ഇന്നത്തെ സമൂഹത്തിൽ ഒട്ടുമിക്ക ആളുകളാണ് ഇതിന്റെ പിടിയിലായിട്ടുള്ളത്. ഈ തലവേദന അസഹ്യമായ ഒരു തലവേദന തന്നെയാണ്. ചെറിയ കാരണങ്ങളാൽ ഇത്തരത്തിലുള്ള തലവേദനകൾ ഉണ്ടാകാം. ഈ തലവേദനകൾ വരുന്നതിനുമുമ്പ് തന്നെ ചില ലക്ഷണങ്ങളും കാണിക്കാറുണ്ട്. അമിതമായി ക്ഷീണം ഈ തലവേദന വരുന്നതിന്റെ മുന്നോടിയായി കാണുന്ന ഒന്നാണ്.
അതുപോലെതന്നെ അടിക്കടി ഗോട്ട് വായ് വരുന്നതും കണ്ണിനു ചുട്ടുള്ള ഇരുട്ട് ആയിട്ടും തലയ്ക്ക് ചുറ്റുമുള്ള മരവിപ്പ് ആയിട്ടും തളർച്ചയായിട്ടും ഇത് മുൻകൂട്ടി തന്നെ നമുക്ക് മനസ്സിലാക്കാൻ സാധിക്കും. ഇത്തരത്തിൽ ലക്ഷണം കണ്ടാൽ ഒന്നര മണിക്കൂറിനുള്ളിൽ തന്നെ ഇത്തരത്തിലുള്ള മൈഗ്രൈൻ തലവേദന കാണാം. ഈ സമയത്ത് വേദനയോടെ ഒപ്പം തന്നെ ചിലവരിൽ ശർദ്ദി ആയിട്ടും.
ഓക്കാനായിട്ടും കാണാറുണ്ട്. ഈ ഒരു അവസ്ഥയിൽ ശർദ്ദിച്ചു പോവുകയാണെങ്കിൽ തലവേദനയ്ക്ക് ഒരു അയവ് ഉണ്ടാകും. ഈ സമയങ്ങളിൽ ക്ഷീണവും മറ്റു ജോലികൾ ചെയ്യാനുള്ള ബുദ്ധിമുട്ടുകളും ഓരോ വ്യക്തികളും നേരിടാറുണ്ട്. ഇത് അവരെ മാനസികമായി ശാരീരികമായും തളർത്തുന്ന ഒരു അവസ്ഥയാണ്. തുടർന്ന് വീഡിയോ കാണുക. Video credit : Baiju’s Vlogs