അടിക്കടി മലബന്ധമോ വയറിളക്കമോ വിട്ടുമാറാതെ നിങ്ങളെ പിന്തുടരുന്നുണ്ടോ ? ഇതിനെ ആരും നിസ്സാരമായി കണ്ട് തിരിച്ചറിയാതിരിക്കരുതേ…| Rectum cancer causes

Rectum cancer causes : ക്യാൻസർ എന്നത് ഇന്ന് കുട്ടികളെ മുതൽ വലിയവരെ വരെ മരണത്തിന് കീഴ്പ്പെടുത്തുന്ന ഒരു രോഗാവസ്ഥയായി മാറി കഴിഞ്ഞു. പണ്ടുകാലത്ത് ക്യാൻസറുകളുടെ എണ്ണത്തിൽ വളരെ കുറവായിരുന്നു ഉണ്ടായിരുന്നത്. എന്നാൽ ഇന്ന് ക്രമാതീതമായി ഇത് ദിനം പ്രതി വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ഇതിൽ ഏറെ പേരുടെ മരണത്തിന് കാരണമായി കൊണ്ടിരിക്കുന്ന ഒരു ക്യാൻസാണ് മലാശയ ക്യാൻസർ. ഇതു പൊതുവേ പ്രായമായവരിലാണ് കണ്ടുവരുന്നതെങ്കിലും ഇന്നത്തെ ചെറുപ്പക്കാരിലും ഇതിന്റെ അളവ് കൂടുതലാണ്.

എല്ലാം ക്യാൻസറുകളെ പോലെ തന്നെ തുടക്കത്തിൽ ഇതും നിർണയിക്കുകയാണെങ്കിൽ ഇതിൽ നിന്നും മറി കടക്കാൻ വളരെ എളുപ്പമായിരിക്കും. അത്തരത്തിൽ ഇത് നിർണയിക്കണമെങ്കിൽ ഇതിന്റെ ലക്ഷണങ്ങളെ കുറിച്ച് നാം ഓരോരുത്തരും ബോധവാന്മാരായിരിക്കേണ്ടതാണ്. ഇത്തരത്തിലുള്ള മലാശയ ക്യാൻസറിന്റെ ലക്ഷണങ്ങളെ കുറിച്ചാണ് ഇതിൽ പറയുന്നത്. ഇത്തരത്തിലുള്ള മലാശയ ക്യാൻസറുകളുടെ പ്രധാന ലക്ഷണം എന്ന് പറയുന്നത് മലം പോകുന്നതിൽ ഉണ്ടാകുന്ന ഏറ്റക്കുറച്ചിലുകൾ ആണ്.

ചിലർക്ക് മലം നേർത്തതായി പോയി കാണുന്നു. ചിലവരിൽ കടുത്ത മലബന്ധം ഉണ്ടാകുന്നു. അതിനാൽ തന്നെ ഇത് പൈൽസോ ഫിഷറോ പോലുള്ള രോഗാവസ്ഥകളായി തെറ്റിദ്ധരിക്കപ്പെടാൻ കൂടുതൽ സാധ്യതയുള്ളവയാണ്. അതിനാൽ തന്നെ ശരിയായി ഇതിനെ നിർണയിക്കുന്നതിനെ വൈദ്യസഹായം തേടേണ്ടത് അനിവാര്യമാണ്. അതുപോലെതന്നെ ചിലർക്ക് അടിക്കടി ഡയറിയ ഉണ്ടാവുന്നതും ഇത്തരത്തിലുള്ള മലാശയ ക്യാൻസറിന്റെ ഒരു ലക്ഷണം തന്നെയാണ്.

ഇത്തരത്തിലുള്ള മലാശയ ക്യാൻസർ പല വശങ്ങളിലായി കാണാം. വലതുവശത്താണ് ഇത് ഉണ്ടാകുന്നത് എങ്കിൽ ഇതിനെ പ്രത്യേകിച്ച് ലക്ഷണങ്ങൾ ഒന്നും കാണിക്കാറില്ല. അതുപോലെതന്നെ വലതുഭാഗത്ത് ഏതെങ്കിലും തരത്തിലുള്ള മുഴകളായിട്ടായിരിക്കും ഇത് പ്രത്യക്ഷപ്പെടുന്നത്. അത്തരത്തിൽ ഏതെങ്കിലും മുഴകളോ തടിപ്പുകളും കാണുകയാണെങ്കിൽ വൈദ്യ സഹായം തേടി ഇത് മലാശയ ക്യാൻസർ അല്ല എന്ന് ഉറപ്പുവരുത്തേണ്ടത് അനിവാര്യമാണ്. തുടർന്ന് വീഡിയോ കാണുക. Video credit : Arogyam

3 thoughts on “അടിക്കടി മലബന്ധമോ വയറിളക്കമോ വിട്ടുമാറാതെ നിങ്ങളെ പിന്തുടരുന്നുണ്ടോ ? ഇതിനെ ആരും നിസ്സാരമായി കണ്ട് തിരിച്ചറിയാതിരിക്കരുതേ…| Rectum cancer causes

Leave a Reply

Your email address will not be published. Required fields are marked *