ഇന്നത്തെ സമൂഹത്തെ ഒട്ടാകെ ബാധിച്ചിരിക്കുന്ന ഒരു അവസ്ഥയാണ് കൊളസ്ട്രോൾ എന്നുള്ളത്. ഇന്നത്തെ കാലത്ത് കുട്ടികളിലും മുതിർന്നവരിലും പ്രായമായവരിലും ഒരുപോലെതന്നെ കൊളസ്ട്രോളിന്റെ അളവ് കൂടി നിൽക്കുന്നതായി കാണാം. കൊളസ്ട്രോൾ എന്ന് പറയുന്നത് നമ്മുടെ ശരീരത്തിലേക്ക് കയറിക്കൂടുന്ന അധികമായിട്ടുള്ള കൊഴുപ്പുകൾ ആണ്. നാം കഴിക്കുന്ന ആഹാരത്തിൽ വന്ന മാറ്റങ്ങളാണ് കൊളസ്ട്രോളിന് കാരണമായിരിക്കുന്നത്. ഇന്നത്തെ ഫാസ്റ്റ് ഫുഡുകളും ജങ്ക് ഫുഡുകളും സോഫ്റ്റ്‌വെക്കുന്നത് കാർബോഹൈഡ്രേറ്റുകളെയാണ്.
ഇത്തരം ഭക്ഷണങ്ങൾ അമിതമായി കഴിക്കുന്നത് വഴി നമ്മുടെ രക്തക്കുഴലുകളിൽ കൊളസ്ട്രോളുകൾ കട്ടകുത്തി പിടിക്കുകയും അത് പിന്നീട് ബ്ലോക്കുകളും മറ്റും ആവുകയും ചെയ്യുന്നു. അത്തരത്തിൽ രക്തത്തിന് ഒഴുകാൻ സാധിക്കാത്ത അവസ്ഥയും ഉണ്ടാകുന്നു. ഇത്തരം അവസ്ഥകളാണ് ഹൃദയാഘാതം ഹൃദയസ്തംഭനം എന്നിവയ്ക്ക് കാരണമാകുന്നത്. ഇന്ന് പ്രായഭേദം എന്നെ ഇത് കാണുന്നു എന്നുള്ളതിനാൽ തന്നെ ഹൃദയ രോഗങ്ങളുടെ എണ്ണവും ദിനംപ്രതി വർദ്ധിച്ചു വരുന്നു.
നമ്മുടെ ശരീരത്തിൽ പ്രധാനമായും രണ്ടു തരത്തിലുള്ള കൊളസ്ട്രോളുകൾ ആണ് ഉള്ളത്. ഒന്ന് എച്ച്ഡിഎലും മറ്റൊന്ന് എൽഡിഎലും. എച്ച് ഡി എൽ എന്ന് പറയുന്നത് നമ്മുടെ ശരീരത്തിലെ നല്ല കൊളസ്ട്രോൾ ആണ്. ഇത് നമ്മുടെ ശാരീരിക പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നതിന് നമുക്ക് അത്യാവശ്യം ആയിട്ടുള്ള ഒന്നാണ്. എന്നാൽ എൽഡിഎൽ എന്ന് പറയുന്നത് ചീത്ത കൊളസ്ട്രോൾ ആണ്. ഇത് നമ്മുടെ ശാരീരിക പ്രവർത്തനങ്ങളെ പ്രതികൂലമായി ബാധിക്കുന്ന ഒന്നാണ്.
നാം കഴിക്കുന്ന അമിതമായിട്ടുള്ള കൊഴുപ്പുകൾ അടങ്ങിയിട്ടുള്ള പദാർത്ഥങ്ങളിൽ നിന്ന് വരുന്ന കൊളസ്ട്രോൾ ആണ് ഇത്. ഇന്ന് ഇത്തരം കൊളസ്ട്രോളിന് കുറയ്ക്കുന്നതിന് വേണ്ടി രണ്ടും അതിലധികവും ഗുളികകളെ ആശ്രയിച്ചിരിക്കുകയാണ് ഓരോരുത്തരും.എന്നാൽ ഇത്തരത്തിലുള്ള മരുന്നുകളെ ഉപയോഗിക്കാതെ തന്നെ ജീവിതരീതിയിൽ മാറ്റങ്ങൾ വരുത്തിക്കൊണ്ട് നമുക്ക് ഈ കൊളസ്ട്രോളിന് പൂർണമായും കുറയ്ക്കാനാകും.തുടർന്ന് വീഡിയോ കാണുക.