Whiten face at home : നമ്മുടെ ഇന്ത്യൻ അടുക്കളയിലെ സ്ഥിര സാന്നിധ്യമാണ് തക്കാളി. ഇവ ഒട്ടനവധി പോഷകങ്ങൾ നിറഞ്ഞതാണ്. ഇതിൽ വൈറ്റാമിൻ സി ധാരാളമായി തന്നെ അടങ്ങിയിട്ടുണ്ട്. കൂടാതെ ഈ തക്കാളിയിൽ കലോറിയും കൊഴുപ്പും വളരെ കുറവാണ്. അതോടൊപ്പം ഫൈബർ റിച്ച് ആയിട്ടുള്ള ഒന്നു കൂടിയാണ് തക്കാളി. അതിനാൽ തന്നെ ഏതൊരു രോഗാവസ്ഥയിലും നമുക്ക് കഴിക്കാൻ പറ്റിയ ഒന്നുതന്നെയാണ് ഇത്.
ഫൈബർ റിച്ച് ആയതിനാൽ തന്നെ വയറ് സംബന്ധമായ എല്ലാ പ്രശ്നങ്ങളെയും തടുക്കാൻ ഇതിന്റെ ഉപയോഗം വഴി സാധിക്കുന്നു. കൂടാതെ കലോറിയും കൊഴുപ്പും കുറവായിരുന്ന ശരീരഭാരം കുറയ്ക്കുന്നവർക്കും കൊളസ്ട്രോൾ അമിതമായി ഉള്ളവർക്കും ഇതിന്റെ ഉപയോഗം വളരെ നല്ലതാണ്. അതിനാൽ തന്നെ ഇത് സാലഡുകളുടെ രൂപത്തിലും കഴിക്കാവുന്നതാണ്. തക്കാളി എന്നത് ശാരീരിക പ്രവർത്തനത്തിന് ഒപ്പം തന്നെ മുഖസംരക്ഷണത്തിനും അനുയോജ്യമായ ഒരു മാർഗമാണ്.
തക്കാളിയുടെ നീര് മുഖത്തിന് ഏറ്റവും അനുയോജ്യമായുള്ള ഒന്നാണ്. ഇതിനെ പാർശ്വഫലങ്ങൾ ഒന്നും തന്നെ ഇല്ലാത്തതിനാൽ നമുക്ക് എത്ര വേണമെങ്കിലും ഇത് ഉപയോഗിക്കാവുന്നതാണ്. ഏതെല്ലാം തരത്തിൽപ്പെട്ട ചർമ്മങ്ങൾക്കും ഒരുപോലെ ഉപയോഗിക്കാവുന്ന ഒന്നാണ് ഇത്. ഇത് പ്രധാനമായും നമ്മുടെ മുഖത്തെ അഴുക്കുകളും പൊടികളും നീക്കം ചെയ്യുന്നതിന് ആണ് കൂടുതലായും ഉപയോഗിക്കുന്നത്.
തക്കാളിയുടെ നീര് ദിവസവും മുഖത്ത് അപ്ലൈ ചെയ്യുന്ന വഴി മുഖത്തെ അഴുക്കുകൾ നീങ്ങുകയും സൂര്യാഘാതം മൂലം ഉണ്ടാകുന്ന കറുത്ത പാടുകൾ നീങ്ങുകയും ചെയ്യുന്നു. ഇത് ചർമ്മങ്ങളിലെ സുഷിരങ്ങളിലേക്ക് ആഴ്ന്നിറങ്ങി അതിനെ വൃത്തിയാക്കുന്നു. അതിനാൽ തന്നെ മുഖകാന്തി വർദ്ധിപ്പിക്കുന്നതിനും ഇത് വളരെ നല്ലതാണ്. അത്തരത്തിൽ തക്കാളി ഉപയോഗിച്ചിട്ടുള്ള ഒരു ഫെയ്സ് പാക്ക് ആണ് ഇതിൽ കാണുന്നത്. തുടർന്ന് വീഡിയോ കാണുക. Video credit : Diyoos Happy world
One thought on “മുഖാന്തി വർധിപ്പിക്കാൻ ഇത് ഒരെണ്ണം തന്നെ ധാരാളം. ഇതിന്റെ ഗുണങ്ങളെ ആരും തിരിച്ചറിയാതിരിക്കരുതേ…| Whiten face at home”