നാമോരോരുത്തരും ഏറ്റവുമധികം ഉപയോഗിക്കുന്ന ഒന്നാണ് മഞ്ഞൾ. മഞ്ഞൾ പ്രധാനമായും കറികളിൽ നിറവും രുചിയും വർദ്ധിപ്പിക്കുന്നതിന് വേണ്ടിയാണ് ഉപയോഗിക്കുന്നത്. ഈ മഞ്ഞളിൽ തന്നെ പലതരം ഉണ്ട്. അവയിൽ ഒന്നാണ് കസ്തൂരി മഞ്ഞൾ. നമ്മുടെ ചുറ്റുപാടും ധാരാളമായി തന്നെ നമുക്ക് ഉത്പാദിപ്പിക്കാൻ കഴിയുന്ന ഒന്നാണ് കസ്തൂരി മഞ്ഞൾ. മണ്ണിനടിയിൽആണ് ഇവ വളരുന്നത്. പലതരത്തിലുള്ള ഗുണങ്ങളും അടങ്ങിയിട്ടുള്ള ഒന്നുതന്നെയാണ് ഈ കസ്തൂരിമഞ്ഞൾ.
ഇത് ഏറ്റവും അധികം ഉപയോഗിക്കുന്നത് നമ്മുടെ മുഖകാന്തി വർദ്ധിപ്പിക്കുന്നതിനാണ്. പണ്ട് കാലത്താണ് ഇത് ഏറ്റവുംഅധികം ഉപയോഗിക്കുന്നത്. ഇന്നത്തെ കാലത്തെ മുഖകാന്തി വർധിപ്പിക്കുന്നതിന് വേണ്ടി പല ക്രീമുകളുടെയും ഓയിലുകളുടെയും ലോഷനുകളുടെയും പുറകെ പോകുന്ന സമൂഹം ഇതിന്റെ ഗുണങ്ങളെ കുറിച്ചോ മറ്റും അറിയാൻ ശ്രമിക്കാറില്ല.
എന്നാൽ മുഖങ്ങൾ നേരിടുന്ന ഒട്ടനവധി പ്രശ്നങ്ങളെ മറികടക്കാൻ സാധിക്കുന്ന പ്രകൃതിദത്തമായ ഏക പ്രതിവിധിയാണ് ഈ മഞ്ഞൾ. അത്തരത്തിൽ കസ്തൂരി മഞ്ഞൾ ഉപയോഗിച്ചുകൊണ്ട് മുഖകാന്തി വർധിപ്പിക്കുന്നതിനു വേണ്ടിയുള്ള ഒരു ഫേസ് ക്രീമാണ് ഇതിൽ കാണുന്നത്. ഈ ക്രീം മുഖത്ത് അപ്ലൈ ചെയ്യുന്നത് വഴി മുഖത്തെ കറുത്ത പാടുകളും അഴുക്കുകളും എല്ലാം നീങ്ങി പോകുകയും മുഖകാന്തി വർദ്ധിക്കുകയും ചെയ്യുന്നു.
അതോടൊപ്പം തന്നെ മുഖത്തെ ചുളിവുകളും വരകളും നീങ്ങുകയും മുഖത്ത് ചെറുപ്പം നിലനിൽക്കുകയും ചെയ്യുന്നു. യാതൊരു തരത്തിലുള്ള കെമിക്കലുകളും ഇതിൽ ഇല്ലാത്തതിനാൽ തന്നെ സ്കിന്നിനെ യാതൊരുവിധ ഡാമേജും ഇതിന്റെ ഉപയോഗം വഴി ഉണ്ടാകുന്നില്ല. ഈ ക്രീം നിർമ്മിക്കുന്നതിന് വേണ്ടി കസ്തൂരി മഞ്ഞളോടൊപ്പം അലോവേര ജെല്ലും ഗ്ലിസറിനും ആണ് വേണ്ടത്. തുടർന്ന് വീഡിയോ കാണുക.