കിഡ്നിയുടെ പ്രവർത്തനം താറുമാറാകുമ്പോൾ കാണുന്ന ഇത്തരം ലക്ഷണങ്ങളെ കണ്ടില്ലെന്ന് നടിക്കരുതേ…| Kidney failure symptoms malayalam

Kidney failure symptoms malayalam : നമ്മുടെ ശരീരത്തിൽ വലിയൊരു ധർമ്മം നിർവഹിക്കുന്ന അവയവം ആണ് കിഡ്നി. ഒരു മനുഷ്യ ശരീരത്തിൽ രണ്ട് കിഡ്നികളാണ് ഉള്ളത്. ഈ കിഡ്നികളുടെ പ്രധാന ധർമ്മം എന്ന് പറയുന്നത് നമ്മുടെ ശരീരത്തിലെ വിഷാംശങ്ങളെ രക്തത്തിൽ നിന്നും വലിച്ചെടുത്ത മൂത്രത്തിലൂടെ പുറന്തള്ളുക എന്നുള്ളതാണ്. അതിനാൽ തന്നെ കിഡ്നിയിൽ എന്തെങ്കിലും തരത്തിലുള്ള തകരാറുകൾ ഉണ്ടാകുകയാണെങ്കിൽ അത് നമ്മുടെ ജീവനെ തന്നെ ബാധിക്കാവുന്നതാണ്. വേസ്റ്റ് പ്രൊഡക്ടുകളെ അരിച്ചെടുക്കുന്നതോടൊപ്പം.

തന്നെ മറ്റു പലധർമ്മങ്ങളും കിഡ്നി നിർവഹിക്കുന്നു. നമ്മുടെ ശരീരത്തിലെ ചുവന്ന രക്താണുക്കളെ ഉത്പാദിപ്പിക്കുന്നതിന് ആവശ്യമായിട്ടുള്ള ഹോർമോണുകളുടെ ഉൽപാദനം സാധ്യമാക്കുന്നത് ഈ കിഡ്നികളാണ്. അതുപോലെ തന്നെ നമ്മുടെ രക്തസമ്മർദ്ദത്തെ പിടിച്ചു നിർത്തുന്നതും ഈ കിഡ്നികളാണ്. കൂടാതെ വിറ്റാമിൻ ഡി യുടെ വിഘടനത്തിനും കിഡ്നിയുടെ പ്രവർത്തനം അത്യാവശ്യമാണ്.

ഇത്തരത്തിലുള്ള ധാരാളം പ്രവർത്തനങ്ങൾ കാഴ്ചവെക്കുന്ന കിഡ്നികൾക്ക് എന്തെങ്കിലും തരത്തിലുള്ള തകരാറുകൾ സംഭവിക്കുകയാണെങ്കിൽ അത് പല തരത്തിലുള്ള ലക്ഷണങ്ങളാണ് ശരീരത്തിൽ കാണിക്കുന്നത്. നിർഭാഗ്യവശാൽ ഇത്തരത്തിലുള്ള ലക്ഷണങ്ങൾ പകുതിയെങ്കിലും ആയാൽ മാത്രമേ ശരീരത്തിൽ കാണിക്കുകയുള്ളൂ. അതിനാൽ തന്നെ ഇന്ന് ഒട്ടുമിക്ക ആളുകളിലും കിഡ്നി രോഗം വർദ്ധിക്കുകയും.

കിഡ്നി ട്രാൻസ്പ്ലാന്റേഷൻ നടത്തുകയും ചെയ്യുന്നു. ഇത്തരത്തിലുള്ള കിഡ്നി തകരാറിലാകുന്നതിനു മുൻപ് അത് പ്രധാനമായും കൈകളിലേയും മുഖത്തെയും നീരായിട്ടാണ് പ്രത്യക്ഷപ്പെടുന്നത്. അതുപോലെ തന്നെ മൂത്രമൊഴിക്കുമ്പോൾ ഉള്ളവേദന അടിക്കടി മൂത്രമൊഴിക്കുന്നതിനുള്ള ടെൻഡൻസി മൂത്രത്തോടൊപ്പം രക്തം കാണുന്നതും എല്ലാം ഇതിന്റെ ലക്ഷണങ്ങളാണ്. കൂടാതെ നിയന്ത്രണവിധേയമായി നിൽക്കുന്ന രക്തസമ്മർദ്ദവും ഇതിന്റെ ലക്ഷണങ്ങളാണ്. തുടർന്ന് വീഡിയോ കാണുക.