ഈ ചെടിയും ഇലയും അറിയുന്നവരാണോ… ഇതിന്റെ പേര് പറയാമോ..!! ഗുണങ്ങൾ അറിഞ്ഞാൽ ഞെട്ടും…

നമ്മുടെ വീട്ടിലും പരിസരപ്രദേശങ്ങളിലും ചിലപ്പോൾ നിങ്ങൾ ഈ സസ്യം കണ്ടുകാണും. ഒരു ഉദ്യാന സസ്യമായി വളർത്തുന്ന ഒരു ഔഷധ സസ്യമാണ് ഇലമുളച്ചി. ഇതിന്റെ ഇലയുടെ അരികിൽ നിന്ന് പുതിയ ചെടികൾ ഉണ്ടാകുന്നതിനാലാണ് ഇതിന് ഇലമുളച്ചി എന്ന് വിളിക്കുന്നത്. വളരെ മനോഹരമായ പൂക്കൾ ഉണ്ടാകുന്നതു കൊണ്ട് തന്നെ ഇത് ഒരു ഉദ്യാന സസ്യമായി വളർത്തുന്ന ഒന്നു കൂടിയാണ്.

ഇന്ന് ഇവിടെ നിങ്ങളുമായി പങ്കു വയ്ക്കുന്നത് ഇലമുളച്ചി എന്ന ഈ സസ്യത്തെ കുറിച്ചാണ്. ഇത് പല പേരുകളിലാണ് പല സ്ഥലങ്ങളിലും അറിയപ്പെടുന്നത്. നിങ്ങൾ ഇതിനെ വിളിക്കുന്ന പേര് കമന്റ് ചെയ്യുക. കുട്ടിക്കാലത്ത് പെൻസിൽ ഉപയോഗിച്ചിരുന്ന കാലത്ത് സ്ലെറ്റിൽ എഴുതിയത് മായ്ക്കാൻ പെട്ട ചെടികളാണ് മഷിത്തണ്ട് കള്ളിച്ചെടി അതുപോലെതന്നെ ഇലമുളച്ചി. ഇലയിൽ നിന്ന് തൈകൾ മുളച്ചു വരുന്നതിനാലാണ് ഇതിന് ഇലമുളച്ചി എന്ന പേര് വന്നിട്ടുള്ളത്.

പുസ്തകങ്ങളുടെ ഇടയിൽ ഇലമുളച്ചിയുടെ ഇലകൾ വെച്ചുകൊണ്ട് പോകുന്നത് പതിവായിരുന്നു. ഇത് ചൊടക്ക് എന്ന പേരിലും അറിയപ്പെട്ടിരുന്നു. ഇതിന്റെ ഇല ഔഷധമായി ഉപയോഗിക്കുന്നുണ്ട്. അതിസാരം ഗ്രഹണി മൂത്രാശയ കല്ല് ചുട്ടുനീറ്റൽ ചതവ് തീ പൊള്ളൽ തുടങ്ങിയ പ്രശ്നങ്ങൾക്ക്‌ മരുന്നായി ഉപയോഗിക്കുന്ന ഒന്നുകൂടിയാണ് ഇലമുളച്ചി. ഇത് വീടിനുമുന്നിൽ കെട്ടിത്തൂകുകയാണെങ്കിൽ കൊതുക് ശല്യം മാറ്റിയെടുക്കാനും സഹായിക്കു ന്നതാണ്.

ചില ഭാഗങ്ങളിൽ വൈദ്യന്മാർ വേദനക്കും വീക്കത്തിനും ഇത് ഉപയോഗിക്കുന്നുണ്ട്. ഇതിന്റെ ഇലയുടെ നീര് നാബിയിൽ തേക്കുന്നത് മൂത്രതടസ്സം മാറാൻ സഹായിക്കുന്ന ഒന്നാണ്. അതുപോലെ ഇത് മൂത്രക്കല്ല് മാറ്റിയെടുക്കാൻ സഹായകരമാണ്. ഇതിന്റെ ഇല അതിസാരം പ്രശ്നങ്ങൾ മാറ്റിയെടുക്കാനും വളരെയേറെ സഹായകരമാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.

Leave a Reply

Your email address will not be published. Required fields are marked *