നമ്മുടെ ചുറ്റിലും നിരവധി സസ്യ ജാലങ്ങൾ കാണാൻ കഴിയും. ഓരോന്നിലും ഓരോ രീതിയിലുള്ള ഗുണങ്ങൾ ലഭിക്കുന്നതാണ്. ഭാരതത്തിൽ ഉടനീളം കാണുന്ന ഔഷധസസ്യമാണ് ആവണക്ക്. കുപ്പത്തൊട്ടിയിൽ റോഡരികിൽ തുറസ്സായ സ്ഥലങ്ങളിൽ എല്ലാം തന്നെ ഈ ചെടി കാണാറുണ്ട്. ഇത് രണ്ട് രീതിയിൽ കാണാൻ കഴിയും. വെളുത്ത ആവണക്ക് ചുവന്ന ആവണക്ക് എന്നിവയാണ് അവ. വെളുത്ത ആവണക്ക് ഇലയും തണ്ടും പച്ച ആയിരിക്കും. ഒരു ചാരനിറത്തിൽ പൊടിപടലം കാണാൻ കഴിയുന്നതാണ്.
അതുകൊണ്ടുതന്നെയാണ് ഇതിനെ വെളുത്ത ആവണക്ക് എന്ന് പറയുന്നത്. വെള്ള ആവണക്ക് ആണ് ഔഷധ ആവശ്യങ്ങൾക്ക് കൂടുതൽ ഉപയോഗിക്കുന്നത്. നാലു മീറ്റർ വരെ ഉയരം വയ്ക്കുന്ന ചെടിയിൽ നിറയെ പൂക്കളും മുള്ള് ഉള്ള കായ്കളും ഉണ്ടായിരിക്കും. ആവണക്ക് എണ്ണയെപ്പറ്റി എല്ലാവർക്കും അറിയാവുന്നതാണ്. ഇന്ന് ഇവിടെ പറയുന്നത് ഈ ആവണക്കിനെ കുറിച്ചാണ്. ഇല എണ്ണ വേര് എന്നിവയാണ് ഔഷധങ്ങൾക്ക് ഉപയോഗിച്ചു വരുന്നത്.
പല ആധുനിക വ്യവസായ ഉത്പന്നങ്ങൾ ഉണ്ടാക്കാനും ഈ എണ്ണ ഉപയോഗിക്കുന്നുണ്ട്. ഒരു ഉത്തമ വാത സംഹാരിയാണ് ഇത്. വാദ സംബന്ധമായ എല്ലാവിധ ഔഷധങ്ങളിലും പ്രധാന ചേരുവ കൂടിയാണ് ഇത്. സന്ധിവേദന പോലുള്ള പ്രശ്നങ്ങൾക്ക് ഇതിന്റെ ഇല ചൂടാക്കി കെട്ടുന്നത് വളരെ ആശ്വാസം നൽകുന്ന ഒന്നാണ്. ഇതിന്റെ വിത്ത് അരച്ച് ചേർക്കുന്നത് ശരീരത്തിൽ ഉണ്ടാകുന്ന കുരുക്കൾ പൊട്ടാൻ സഹായിക്കുന്നു.
ആർത്തവ ക്രമീകരണത്തിന് പല്ലുവേദന നീര് എന്നിവയ്ക്ക് എല്ലാം തന്നെ ഇത് വളരെ ഔഷധമാണ്. സിദ്ധ വൈദ്യത്തിൽ ഇതിന്റെ കുരുവിനെ മുത്ത് എന്ന് വിളിക്കുന്നുണ്ട്. നിരവധി ഔഷധങ്ങളുടെ കൂടെ ഉപയോഗിക്കുമ്പോൾ ഇതിന് പ്രഭാവം കൂടുന്നു. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണു. Video credit : Easy Tips 4 U