നമ്മുടെ ചുറ്റുപാടിലും ഒരുപാട് സസ്യങ്ങൾ കാണാൻ കഴിയും. ഭക്ഷണപദാർത്ഥമായി ഔഷധസസ്യമായി ഉപയോഗിക്കുന്ന ഇവയിൽ ധാരാളം ആരോഗ്യ ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. ശരീരത്തിന് ആവശ്യമായ പല ഘടകങ്ങളും അടങ്ങിയിട്ടുള്ളത് സസ്യങ്ങളിൽ തന്നെയാണ്. ഫൈബർ കൂടുതലായി അടങ്ങിയിട്ടുള്ളത് ഇവയിൽ തന്നെയാണ്. മലയാളികൾ ഏറ്റവും കൂടുതൽ ഭക്ഷണത്തിൽ ചേർക്കാനായി ഉപയോഗിക്കുന്ന രണ്ട് സസ്യങ്ങളാണ് കറിവേപ്പിലയും അതുപോലെതന്നെ മല്ലിയിലയും. മല്ലിയിലയെ പറ്റിയാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. നമ്മുടെ കേരളത്തിന് പുറത്ത് വളരെ പൊതുവായി ഉപയോഗിച്ചിരുന്ന ഒന്നാണ് മല്ലിയില.
എന്നാൽ കേരളത്തിൽ അടുത്തകാലത്താണ് മല്ലിയിലക്ക് ഇത്രയേറെ പ്രാധാന്യം ലഭിച്ചു തുടങ്ങിയത്. സാധാരണ കറിവേപ്പിലയാണ് ഭക്ഷണത്തിൽ ചേർത്തിരുന്നത്. മല്ലി ഉപയോഗിക്കുമെങ്കിലും മല്ലിയില ഉപയോഗിച്ചിരുന്നത് വളരെ കുറവാണ്. കുറച്ച് മല്ലിയില ഭക്ഷണത്തിൽ ചേർത്ത് കഴിക്കുന്നത് ശരീരം ആരോഗ്യത്തിന് വളരെ നല്ലതാണ്. ഇതിന്റെ പച്ച ഇലയാണ് കൂടുതലും ഉപയോഗിക്കുന്നത്. സാമ്പാറിലെ അവിഭാജ്യ ഘടകം കൂടിയാണ് മല്ലിയില. സാമ്പാറിൽ നല്ല ഹൃദ്യമായ സുഖന്ധം നൽക്കുന്നത് മല്ലിയില തന്നെയാണ്. സ്വാതിനും മണത്തിനും വേണ്ടി മാത്രമല്ല ആരോഗ്യപരമായ നിരവധി ഗുണങ്ങളും ഇതിൽ കാണാൻ കഴിയും.
ഇതിന്റെ ആരോഗ്യ ഗുണങ്ങൾ എന്തെല്ലാം ആണെന്ന് നോക്കാം. ഒരുപിടി മല്ലിയില ഉണ്ടെങ്കിൽ നിരവധി ആരോഗ്യ ഗുണങ്ങൾ ആണ് ലഭിക്കുന്നത്. ഇതിൽ വൈറ്റമിൻ സി റെയ്‌ബോ ഫ്ലാവിൻ ഫോസ്ഫറസ് കാൽസ്യം ഇരുമ്പു നിയാസിന് സോഡിയം പൊട്ടാസ്യം തുടങ്ങിയ ധാരാളം മിനറലുകളും വിറ്റാമിനുകളും അടങ്ങിയിട്ടുണ്ട്. വയറിലെ എൻസൈയിമുകലും അതുപോലെ തന്നെ ദഹനരസങ്ങളും ഉത്പാദിപ്പിച്ച് മികച്ച ദഹനം ലഭിക്കാൻ ഇത് സഹായിക്കുന്നുണ്ട്. ദഹന പ്രക്രിയ സജീവമാക്കും അതോടൊപ്പം തന്നെ വിശപ്പില്ലായ്മ പോലുള്ള പ്രശ്നങ്ങൾക്ക് പ്രതിവിധിയായി മല്ലിയില ഉപയോഗിക്കാവുന്നതാണ്.
രക്തത്തിലെ കൊളസ്‌ട്രോൾ അളവ് കുറക്കാനും ഇത് സഹായിക്കുന്നുണ്ട്. കൂടാതെ ധമനികളിലും ഞരമ്പിലും അടിയുന്ന കൊളസ്ട്രോൾ എന്നെ ഹൃദയസംബന്ധമായ പ്രശ്നങ്ങൾ ഉണ്ടാവുന്നതിന് സാധ്യത കുറയ്ക്കാനും ഇത് സഹായിക്കുന്നുണ്ട്. ഇതിൽ അണുബാധയെ ചെറുക്കാനുള്ള ഘടകങ്ങളും അടങ്ങിയിട്ടുണ്ട്. ഇതിൽ അടങ്ങിയിട്ടുള്ള ഇരുമ്പിന്റെ അംശവും വിറ്റാമിൻ സി യും ശരീരത്തിൽ രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാൻ സഹായിക്കുന്നു. ചർമ്മ രോഗങ്ങൾക്ക് മല്ലിയില ഒരു പ്രതിവിധി കൂടിയാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണു. Video credit : Easy Tips 4 U